ഹജ്ജ് കർമ്മത്തിനിടെ കണ്ണൂർ സ്വദേശി മക്കയിൽ അന്തരിച്ചു

കണ്ണൂർ : ഹജ്ജ് കർമ്മത്തിനിടെ കണ്ണൂർ പടന്നോട്ട് സ്വദേശി മക്കയിൽ അന്തരിച്ചു. സ്വകാര്യ ട്രാവൽസ് മുഖേന ഹജ്ജിനു പോയ കച്ചേരിപ്പറമ്പ് പടന്നോട്ട് ചുണ്ടുന്നുമ്മൽ ഇബ്രാഹിം ഹാജിയാണ് മരിച്ചത്. അറഫയും മുസതലിഫയും ജംറയിലെ കല്ലേറും കഴിഞ്ഞ് മടങ്ങുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സക്കീന. മക്കൾ : ഷറഫു, സഫായിർ, സിഫാർ, സഫീറ, ഷഫീന.