Connect with us

India

അറഫയിലലിഞ്ഞ് ജനലക്ഷങ്ങള്‍; നിര്‍വൃതിയോടെ ഹാജിമാര്‍

Published

on

Share our post

മക്ക: പ്രപഞ്ചനാഥന്റെ വിളിക്കുത്തരം നല്‍കാന്‍ തൂവെള്ള വസ്ത്രമണിഞ്ഞെത്തിയ മനുഷ്യമഹാസമുദ്രത്താല്‍ പാല്‍ക്കടലായി അറഫാ മൈതാനം. രാജ്യാതിര്‍ത്തികളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ പ്രോജ്വലപ്രകടനമായി ചുട്ടുപൊള്ളുന്ന വെയിലിലും പ്രാര്‍ഥനാമുഖരിതമായി ഹാജിമാര്‍. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന മന്ത്രധ്വനികള്‍ മാത്രം മുഴങ്ങിക്കേട്ട സംഗമഭൂമി, പ്രാര്‍ഥനകളുടെ കണ്ണീര്‍തുള്ളികള്‍ കൊണ്ട് സജലമായി. വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ പ്രധാന ചടങ്ങായ അറഫാസംഗമമാണ് ഇന്ന് നടക്കുന്നത്. ലോകമെമ്പാടുമുള്ള രണ്ടു ദശലക്ഷത്തിലേറെ വിശ്വാസികളാണ് ഒരേ മന്ത്രവുമായി ഒത്തുചേര്‍ന്നത്.

കഴിഞ്ഞ ദിവസം മിനാ താഴ്‌വരയില്‍ ഒത്തുകൂടിയ വിശ്വാസികള്‍ വെള്ളിയാഴ്ച സൂര്യാസ്തമയത്തിനുശേഷം തന്നെ അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു മുമ്പേ തീര്‍ഥാടകരെല്ലാം അറഫാ ഭൂമിയിലെത്തി. സൗദിസമയം ഉച്ചയ്ക്ക് 12.21നാണ് സുപ്രധാന ചടങ്ങായ അറഫാ പ്രഭാഷണം തുടങ്ങഇയത്. പ്രവാചകന്റെ അറഫാ പ്രസംഗത്തെ അനുസ്മരിപ്പിച്ച് മക്കയിലെ ഗ്രാന്‍ഡ് പള്ളി ഇമാം ശൈഖ് മാഹിര്‍ അല്‍ മുഐഖിലിയാണ് പ്രഭാഷണം നടത്തിയത്. അറബിയില്‍ നടത്തുന്ന പ്രഭാഷണം മലയാളം ഉള്‍പ്പെടെ 20 ഭാഷകളിലേക്ക് തല്‍സമയം പരിഭാഷപ്പെടുത്തിയിരുന്നു. ലോകത്തിലെ 100 കോടി ജനങ്ങളിലേക്ക് പ്രഭാഷണം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ ഏഴാംവര്‍ഷമാണ് പ്രഭാഷണം വിവിധ ഭാഷകളിലേക്ക് പരിഭാഷചെയ്യുന്നത്.

ദേശഭാഷാ അതിരുകളില്ലാത്ത മഹാസംഗമത്തില്‍ വിങ്ങുന്ന ഹൃദയവുമായി അല്ലാഹുവിന്റെ അഥിതികള്‍ നാഥനിലേക്ക് കൈകളുയര്‍ത്തി. ലോകത്തെ പീഡിത സമൂഹങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനാനേരം കൂടിയായി അറഫാ സംഗമം മാറി. മുസ് ലിംകളുടെ ആദ്യഖിബ് ലയായ ബൈത്തുല്‍ മുഖദ്ദിസ് സ്ഥിതി ചെയ്യുന്ന ഫലസ്തീന്റെ മണ്ണില്‍ ഇസ്രായേല്‍ സയണിസ്റ്റ് സൈന്യം നടത്തുന്ന കൂട്ടക്കൊലയ്ക്കിടെയാണ് ഇത്തവണ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. വിശ്വാസികളുടെ കണ്ഠമിടറിയുള്ള പ്രാര്‍ഥനയില്‍ ഗസയിലെ നിസ്സഹായരായ മനുഷ്യര്‍ക്ക് വേണ്ടിയുള്ള തേട്ടവുമുണ്ടായിരുന്നു. അറഫാ പ്രഭാഷണവും പ്രാര്‍ഥനയും കഴിഞ്ഞ് സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് ഹാജിമാരെല്ലാം മുസ്ദലിഫയിലേക്കു നീങ്ങും. ഇന്ന് രാത്രി മുസ്ദലിഫയിലാണ് രാപ്പാര്‍ക്കുക. ഇവിടെനിന്ന് ചെറുകല്ലുകള്‍ ശേഖരിച്ച് ഞായറാഴ്ച രാവിലെ വീണ്ടും മിനയില്‍ തിരിച്ചെത്തും. ഞായറാഴ്ച മുതല്‍ തുടര്‍ച്ചയായി മൂന്നുദിവസം ജംറയിലെ കല്ലേറ് നടത്തും. ആദ്യത്തെ കല്ലേറ് കര്‍മത്തിനുശേഷം തല മുണ്ഡനംചെയ്ത്, ഇഹ്‌റാംവേഷമഴിക്കും. തുടര്‍ന്ന് ബലികര്‍മവും നടത്തി മക്കയിലെത്തി കഅബ പ്രദക്ഷിണം ചെയ്താണ് മടങ്ങുക. 15 ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകരും ആഭ്യന്തര തീര്‍ഥാടകരും ഉള്‍പ്പെടെ ഇത്തവണ 20 ലക്ഷത്തിലേറെ പേര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Share our post

India

യു.എ.ഇയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ പ്രഖ്യാപിച്ചു; ഓരോ എമിറേറ്റിലെയും സമയം അറിയാം

Published

on

Share our post

ദുബായ്: റമദാന്‍ അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ ഇസ്ലാമിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) സന്തോഷത്തിലേക്ക് കടക്കുകയാണ് യുഎഇ നിവാസികള്‍. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിലും പ്രത്യേക ഓപ്പണ്‍ മൈതാനങ്ങളിലും അതിരാവിലെ തന്നെ നിസ്‌കാരം തുടങ്ങും. ശവ്വാല്‍ ചന്ദ്രപിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് വൈകുന്നേരം യു.എ.ഇയുടെ ചന്ദ്രക്കല സമിതി മഗ്‌രിബ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം യോഗം ചേരും. കേരളത്തിലേതിനെക്കാള്‍ ഒരുദിവസം നേരത്തെ ഗള്‍ഫ് നാടുകളില്‍ റമദാന്‍ തുങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഇന്ന് 28ാം നോമ്പ് ആണെങ്കില്‍ ഗള്‍ഫില്‍ ഇന്ന് 29 ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് മാസപ്പിറവി കണ്ടാല്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ (മാര്‍ച്ച് 30 ഞായറാഴ്ച) ശവ്വാല്‍ ഒന്ന് ആയിരിക്കും. ഇന്ന് മാസം കണ്ടില്ലെങ്കില്‍  മറ്റന്നാള്‍ (മാര്‍ച്ച് 31 തിങ്കളാഴ്ച) ആയിരിക്കും ചെറിയ പെരുന്നാള്‍. ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന പെരുന്നാള്‍ നിസ്‌കാരം ഏഴ് എമിറേറ്റുകളിലും നിശ്ചിതസമയത്തായിരിക്കും നടക്കുക. പെരുന്നാള്‍ ഏത് ദിവസം ആയാലും താഴെ കൊടുക്കുന്ന സമയത്തായിരിക്കും നിസ്‌കാരം നടക്കുക.

നിസ്‌കാര സമയക്രമം

അബൂദബി: രാവിലെ 6:22
അല്‍ ഐന്‍: രാവിലെ 6:23
ദുബായ്: രാവിലെ 6:20
ഷാര്‍ജ: രാവിലെ 6:19
അജ്മാന്‍: രാവിലെ 6:19
ഉമ്മുല്‍ ഖുവൈന്‍: രാവിലെ 6:18
റാസല്‍ ഖൈമ: രാവിലെ 6:17
ഫുജൈറ: രാവിലെ 6:15
ഖോര്‍ഫക്കാന്‍: രാവിലെ 6:16


Share our post
Continue Reading

India

കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റ് ഇനി ഓണ്‍ലൈനില്‍ റദ്ദാക്കാം; പക്ഷേ പണം കിട്ടാന്‍ അവിടെതന്നെ എത്തണം

Published

on

Share our post

ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റുകള്‍ ഇനി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍വഴി റദ്ദാക്കാം. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 139 എന്ന ടോള്‍ ഫ്രീ നമ്പറിലും ഈ സൗകര്യം ലഭിക്കും.രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.എന്നാല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ കഴിയുമെങ്കിലും യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ പണം റിസര്‍വേഷന്‍ കൗണ്ടറിലെത്തി വേണം തരിച്ചുവാങ്ങാന്‍. വെയ്റ്റിങ് ലിസ്റ്റ് അടക്കമുള്ള ടിക്കറ്റുകൾ കൗണ്ടറില്‍ നിന്നെടുക്കുന്നവര്‍ സ്റ്റേഷനിലെത്തി തന്നെ ടിക്കറ്റ് റദ്ദാക്കേണ്ടതുണ്ടോയെന്ന ബിജെപി എംപി മേധാ വിശ്രം കുല്‍ക്കര്‍ണിയുടെ ചോദ്യത്തിനായിരുന്നു റെയില്‍വേ മന്ത്രിയുടെ പ്രതികരണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ടിക്കറ്റ് കൗണ്ടറുകളില്‍ എത്തിക്കുന്ന വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കും. പണം കൗണ്ടര്‍ വഴി തന്നെ റീഫണ്ടും ചെയ്യും. എന്നാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൗണ്ടര്‍ വഴിയെടുക്കുന്ന ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റദ്ദാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനില്‍ റദ്ദാക്കിയ ശേഷം ഒറിജിനല്‍ ടിക്കറ്റുമായി കൗണ്ടറിലെത്തിയാല്‍ പണം തിരികെ നല്‍കും.


Share our post
Continue Reading

India

മ്യാൻമർ ഭൂചലനം; മരണം 144 ആയി, 732 പേർക്ക് പരുക്ക്

Published

on

Share our post

വൻഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമാർ. മ്യാൻമറിലും ബാങ്കോക്കിലുമായി മരണസംഖ്യ 144 ആയി. 732 പേർക്ക് പരുക്കേറ്റു. ദുരന്തം നേരിടാൻ ഇരു രാജ്യങ്ങളിലും അടിയന്തരാവസഥ പ്രഖ്യാപിച്ചു. ചൈനയിലും ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു. ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 12 മിനിറ്റിന്റെ ഇടവേളയിൽ തുടർചലനങ്ങളും ഉണ്ടായി. മ്യാൻമാറിന് 16 കിലോമീറ്റർ അകലെ സഗൈയ്ങ് ആണ് പ്രഭവകേന്ദ്രം. മ്യാൻമാറിൽ നിന്ന് 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലും ഭൂചലനമുണ്ടായി. ഭൂചലനത്തിൽ കൂറ്റൻ കെട്ടിടങ്ങൾ നിലം പതിച്ചു. ദേശീയപാതകൾ തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മണ്ടാല തകർന്നടിഞ്ഞു. പ്രസിദ്ധമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണു.


Share our post
Continue Reading

Trending

error: Content is protected !!