Connect with us

Kerala

എൽ.എസ്.എസ്.,യു.എസ്.എസ്.പരീക്ഷ; കണക്കുകൾ കൃത്യമല്ല, അവ്യക്തതകളേറുന്നു

Published

on

Share our post

കൊല്ലം: കാലങ്ങളായി കുടിശ്ശികയായി കിടക്കുന്ന എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പിൽ ഒരു കണക്കുമില്ലാതെ സർക്കാരും വിദ്യാഭ്യാസ വകുപ്പും. അർഹരായവർ ആരൊക്കെ, കഴിഞ്ഞ അഞ്ചു അധ്യയനവർഷങ്ങളിൽ അവർക്ക് എത്ര തുക കൊടുക്കാനുണ്ട്, നൽകിയത് ആർക്കൊക്കെ തുടങ്ങിയ വിവരങ്ങളിലാണ് അവ്യക്തത.

ഒരു തുമ്പുമില്ലാതായതോടെ മൂന്നാംവട്ടവും വിവരശേഖരണത്തിന് വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. സ്കോളർഷിപ്പ് വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓൺലൈൻ സംവിധാനം നടപ്പാക്കുന്നെന്നാണ് പുതിയ പ്രഖ്യാപനം.പരീക്ഷാഭവൻ വികസിപ്പിച്ച പോർട്ടൽ മുഖാന്തരം 18-നകം കൃത്യമായ വിവരങ്ങൾ അതത് സ്കൂളുകൾ നേരിട്ട് നൽകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടത്. 2019-20 മുതലുള്ള വിവരങ്ങളാണ് ചേർക്കേണ്ടത്. bpekerala.in/lss_ uss_ 2024 എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖാന്തരം ലോഗിൻ ചെയ്ത് രേഖപ്പെടുത്തണം.

വിവരങ്ങൾ കൃത്യമല്ലെങ്കിൽ അതിന്റെ ബാധ്യത ഉദ്യോഗസ്ഥർക്കായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കുട്ടികൾ പഠിക്കുന്ന സ്കൂളിൽനിന്നാണ് തുക ലഭിക്കുന്നതിനുള്ള അലോട്മെന്റ് ആവശ്യപ്പെടേണ്ടത്.

എൽ.എസ്.എസ്

നാലാം ക്ലാസുകാർക്കുള്ള എൽ.എസ്.എസ്.പരീക്ഷാ വിജയികൾക്ക് മൂന്നുവർഷം ആയിരം രൂപ വീതവും ഏഴിലെ യു.എസ്.എസ്. നേടിയവർക്ക് മൂന്നുവർഷം 1,500 രൂപ വീതവുമാണ് സ്കോളർഷിപ്പ്.

കുടിശ്ശിക

അഞ്ചുവർഷമായി ഒരുലക്ഷത്തിലേറെ കുട്ടികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ 37 കോടിയോളം രൂപയാണ് കുടിശ്ശിക. യു.എസ്.എസ്. കിട്ടിയവരിൽ ചിലർ പ്ലസ് ടു കഴിഞ്ഞിട്ടുണ്ട്. ഇതിനുമുൻപ്‌ പഠിച്ചുപോയവരിലും തുക പൂർണമായി കിട്ടാത്തവരുണ്ട്.

മുന്പ് കണക്കെടുത്തപ്പോൾ

2019-20 സാമ്പത്തികവർഷംമുതൽ സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ വിവരങ്ങൾ രണ്ടുതവണ ശേഖരിച്ചെങ്കിലും കണക്കുകൾ കൃത്യമായിരുന്നില്ല. കുട്ടികളുടെ വിവരങ്ങളിൽ ഇരട്ടിപ്പു വന്നിരിക്കുന്നതായും രേഖപ്പെടുത്തിയിരിക്കുന്ന തുകകൾ കൃത്യമല്ലെന്നും കണ്ടെത്തി. അർഹതയില്ലാത്ത കുട്ടികളുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നെന്നും വിദ്യാഭ്യാസവകുപ്പ് പറയുന്നു. ഇതിനാലാണ് തുക നൽകാൻ കഴിയാതെവന്നത്. ഇതേപ്പറ്റി വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!