മുന്‍ ആഴ്സണല്‍ താരം കെവിന്‍ കാംബെല്‍ അന്തരിച്ചു

Share our post

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്സണലിന്റേയും എവര്‍ട്ടന്റേയും മുന്‍ താരം കെവിന്‍ കാംബെല്‍ അന്തരിച്ചു. 54-വയസ്സായിരുന്നു. ശാരീരികാവശതകള്‍ മൂലം ചികിത്സയിലിരിക്കവേയാണ് മരണം. എട്ടു ക്ലബ്ബുകള്‍ക്കായി ബൂട്ടണിഞ്ഞ താരം 542-മത്സരങ്ങളില്‍ നിന്നായി 148 ഗോളുകളും നേടി. 1988-മുതല്‍ 1995 വരെ ആഴ്സണനലിനായി കളിച്ച താരം 1999-മുതല്‍ 2005-വരെ എവര്‍ട്ടണിനായി ബൂട്ടണിഞ്ഞു. ഇംഗ്ലണ്ട് ജൂനിയര്‍ ടീമിനായും കളിച്ചിട്ടുണ്ട്. ലെസ്റ്റര്‍ സിറ്റി, കാര്‍ഡിഫ് സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചു. ആഴ്സണലിനായി നാല് കിരീടങ്ങളും നേടി. 2007-ഫെബ്രുവരിയില്‍ വിരമിച്ചതിന് ശേഷം കമന്ററി രംഗത്ത് സജീവമായിരുന്നു. വിയോഗത്തില്‍ ഫുട്‌ബോള്‍ ലോകത്തെ നിരവധി പേര്‍ അനുശോചനം അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!