Kerala
കേരളാ നോളേജ് ഇക്കോണമി മിഷന്‍ നൈപുണ്യ പരിശീലന പ്രോഗ്രാം ട്രെയിനിങ് കലണ്ടര്‍

കേരള സര്‍ക്കാരിന്റെ കേരളാ നോളേജ് ഇക്കോണമി മിഷന്‍ നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ ട്രെയിനിങ് കലണ്ടര്‍ പ്രസിദ്ധികരിച്ചു. പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന പരിശീലന പ്രോഗ്രാമുകള്‍ ആണ്, സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ പരിശീലന പങ്കാളിത്തത്തോടെ ആരംഭിക്കുന്നത്. ഇത്തരം തൊഴിലതിഷ്ഠിത നൈപുണ്യ വികസന പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിക്കുകയും പരിശീലനം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നവര്‍ക്ക് നോളേജ് മിഷനിലൂടെ വിജ്ഞാന തൊഴിലുകളിലേക്ക് അവസരം നല്‍കുകയും ചെയുന്നു.
ഐ.ടി/ ഐ.ടി.ഇ.എസ്, അക്കൗണ്ടിംഗ്, ആരോഗ്യ പരിരക്ഷ, ഇലക്ട്രോണിക്‌സ്, കണ്‍സ്ട്രക്ഷന്‍ ,സിവില്‍ & ഡിസൈന്‍, ജര്‍മ്മന്‍ ഭാഷാ പരിശീലനം, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, മീഡിയ & എന്റര്‍ടൈന്‍മെന്റ്, ടൂറിസം & ഹോസ്പിറ്റാലിറ്റി എന്നീ പരിശീലന മേഖലകളിലാണ് കോഴ്‌സുകള്‍ ഉള്ളത് . കോഴ്‌സുകളില്‍ അപേക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന DWMS ലിങ്കിലൂടെ രജിസ്റ്റര്‍ ചെയുക. രജിസ്ട്രേഷന്‍ ലിങ്ക് : https://bit.ly/KKEMSkillProgrammeRegistration. രജിസ്റ്റര്‍ ചെയ്യണ്ട അവസാന തിയതി ജൂണ്‍ 25, 2024
സ്‌കില്‍ സ്‌കോളര്‍ഷിപ്
പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, ട്രാന്‍സ്ജെന്‍ഡര്‍, തീരദേശവാസികള്‍, അംഗപരിമിതര്‍, സിംഗിള്‍ പാരന്റ് വുമണ്‍ എന്നീ വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുത്ത സ്‌കില്‍ കോഴ്‌സുകളിലേയ്ക്കായി സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നോളേജ് മിഷനില്‍ നിന്നും നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും.
Kerala
കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ


ബത്തേരി: കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ.എൻ. തരുൺ(29), കോക്‌സ് ടൌൺ, ഡാനിഷ് ഹോമിയാർ(30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം വീട്ടിൽ, നിഷാന്ത് നന്ദഗോപാൽ(28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും പിടികൂടിയത്.മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ വലയിലാകുന്നത്. ഗുണ്ടൽപെട്ട ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു KA 01 MX 0396 കാറിൽ നിന്നുമാണ് 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും പിടിച്ചെടുക്കുന്നത്.
Kerala
15-കാരിയെയും അയൽവാസിയെയും മരിച്ചനിലയിൽ കണ്ടെത്തി


കാസര്‍കോട്: മണ്ടേക്കാപ്പില്‍ 26 ദിവസം മുൻപ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയായ 42-കാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.വീടിന് സമീപമുള്ള കാട്ടില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും.
ഫെബ്രുവരി 12-ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് പോയെന്നാണ് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ പ്രദീപ് പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഇയാളുടെ ഫോണും 12-ാം തിയതിമുതൽ സ്വിച്ച് ഓഫ് ആയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാടുകളില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ, അപ്പോഴൊന്നും മൃതദേഹം കണ്ടെത്താനായിരുന്നില്ല.
ഫെബ്രുവരി 11-ന് രണ്ട് മക്കളും ഒരുമിച്ചാണ് കിടന്നുറങ്ങിയതെന്നും ഫെബ്രുവരി 12-ന് പുലര്‍ച്ചെ 4.45-ന് എണീറ്റപ്പോള്‍ മകളെ കണ്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മകളെ കണ്ടെത്തുന്നതിന് കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയൽചെയ്തിരുന്നു. കുമ്പള പോലീസില്‍ നിന്നും അന്വേഷണം മാറ്റി ക്രൈം ബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന അപേക്ഷ കാസര്‍കോട് എസ്പിക്ക് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Kerala
എയർപോർട്സ് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടിവ്: ഒഴിവുകൾ 83


കേന്ദ്ര പൊതുമേഖലാ സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരസ്യനമ്പർ 01/2025/CHQ പ്രകാരം വിവിധ ഡിസിപ്ലിനുകളിൽ ജൂനിയർ എക്സിക്യൂട്ടിവുകളെ നിയമിക്കുന്നു. ആകെ 83 ഒഴിവുകളുണ്ട്. ഓരോ വിഭാഗത്തിലും ലഭ്യമായവ ചുവടെ.ജൂനിയർ എക്സിക്യൂട്ടിവ് (ഫയർ സർവിസസ്): ഒഴിവുകൾ 13 (ജനറൽ 5, ഇ.ഡബ്ല്യു.എസ് 1, ഒ.ബി.സി നോൺ ക്രീമിലെയർ 4, എസ്.സി 2, എസ്.ടി 1). യോഗ്യത-ബി.ഇ/ ബി.ടെക് (ഫയർ എൻജിനീയറിങ്/ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എൻജിനീയറിങ്) ജൂനിയർ എക്സിക്യൂട്ടിവ് (എച്ച്.ആർ): 66 (ജനറൽ 30, ഇ.ഡബ്ല്യു.എസ് 6, ഒ.ബി.സി-എൻ.സി.എൽ 17, എസ്.സി 9, എസ്.ടി 4, ഭിന്നശേഷി 1) യോഗ്യത -ബിരുദം+ എം.ബി.എ
ജൂനിയർ എക്സിക്യൂട്ടിവ് (ഒഫീഷ്യൽ ലാംഗ്വേജ്): 4 (ജനറൽ), ഭിന്നശേഷിക്കാർക്ക് ഒരൊഴിവിൽ നിയമനം ലഭിക്കും. യോഗ്യത-എം.എ (ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ്) അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. വിവർത്തനത്തിൽ രണ്ടു വർഷത്തെ പരിചയം (ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്ക് മറിച്ചും).പ്രായപരിധി: 18.03.2025ൽ 27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. വിശദവിജ്ഞാപനം www.aai.aero/careersൽ. അപേക്ഷാഫീസ് 100 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി/ വനിതകൾ/ എ.എ.ഐയിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ് ട്രെയ്നിങ് പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.ഓൺലൈനായി മാർച്ച് 18 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് അടക്കമുള്ള സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ 40,000-1,40,000 രൂപ ശമ്പളനിരക്കിൽ നിയമിക്കും. മറ്റു ആനുകൂല്യങ്ങളുമുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്