കണ്ണൂർ സർവകലാശാല വാർത്തകൾ

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. 

  • 19-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ.
  • ഏഴ് (നവംബർ 2022), എട്ട് സെമസ്റ്റർ (ഏപ്രിൽ 2023) ബി.ടെക് സപ്ലിമെന്ററി മേഴ്‌സി ചാൻസ് (2007-2014 അഡ്മിഷൻ പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
  • മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോ കോപ്പി എന്നിവക്ക് 28-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം.
  • രണ്ടാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് ഏപ്രിൽ 2024) പരീക്ഷകൾക്ക് തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജ്, പയ്യന്നൂർ എ.ഡബ്ല്യു.എച്ച് അൽ ബദർ സ്പെഷ്യൽ കോളേജ് എന്നീ സെന്ററുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ, വിളയാങ്കോട് വാദി ഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പരീക്ഷകൾക്ക് ഹാജരാകണം. പരീക്ഷ സമയം രാവിലെ പത്ത് മുതൽ ഒന്ന് വരെ (വെള്ളിയാഴ്ചകളിൽ രാവിലെ 9.30 മുതൽ 12.30 വരെ).
  • 2024-25 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്‌മെന്‍റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്‌മെൻ്റ് പരിശോധിച്ച് രണ്ടാം അലോട്‌മെൻ്റിൽ ആദ്യമായി അലോട്മെൻ്റ് ലഭിച്ചവർ 19-നകം (എസ്.ബി.ഐ ഇ-പേ വഴി) അഡ്മിഷന്‍ ഫീസ് ഓൺലൈനായി അടക്കണം. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ ഫീസ് 990 രൂപയാണ് (എസ്.സി/ എസ്.ടി വിഭാഗത്തിന് 920 രൂപ).

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!