Kerala
തലേദിവസം മദ്യപിച്ചോ? പിറ്റേന്ന് കുടുങ്ങിയേക്കാം; ഡ്രൈവര്‍മാര്‍ ജാഗ്രതൈ!

കൊച്ചി : തലേദിവസം മദ്യപിച്ചവര്‍ പിറ്റേന്ന് രാവിലെ വാഹനമെടുക്കും മുന്‍പ് ശ്രദ്ധിക്കുക! ലഹരിയുടെ കെട്ടിറങ്ങിയിട്ടില്ലെങ്കില്‍ റോഡില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെയും പൊലീസിന്റെയും പരിശോധനയില്‍ കുടുങ്ങും. അന്‍പതോളം പേരുടെ ഡ്രൈവിങ് ലൈസന്‍സാണ് തലേദിവസത്തെ മദ്യത്തിന്റെ കെട്ടിറങ്ങാതിരുന്നതിന്റെ പേരില്‍ സമീപകാലത്ത് സസ്‌പെന്‍ഷനിലായത്. അഞ്ചുമാസത്തിനിടെ കൊച്ചി നഗരത്തിലും പരിസരത്തുമായി 552 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റോഡിലെ നിയമ ലംഘനത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ 237 പേര്‍ മദ്യപിച്ച ശേഷം വാഹനമോടിച്ചവരാണ്. ഈ 237 പേരില്‍ അന്‍പതോളം പേരാണ് തലേദിവസത്തെ ലഹരി പൂര്‍ണമായും ഇറങ്ങാത്തതിന്റെ പേരില്‍ കുടുങ്ങിയതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തങ്ങള്‍ മദ്യപിച്ചിരുന്നില്ലായെന്ന നിലപാടില്‍ ചിലര്‍ ഉറച്ചുനിന്നു. അന്വേഷിച്ചപ്പോള്‍ ഇതു ശരിയാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. എന്നാല്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് ഊതിക്കുമ്പോള്‍ മദ്യത്തിന്റെ അളവ് പരിധിയില്‍ കൂടുതല്‍ കാണിച്ചതിനാല്‍ നടപടിയെടുക്കേണ്ടതായി വന്നു. തലേദിവസം വൈകും വരെ മദ്യപിച്ച ശേഷം പിറ്റേന്ന് വാഹനമോടിക്കുന്ന ചിലര്‍ക്ക് അന്ന് ഉച്ചവരെയെങ്കിലും ഈ പ്രശ്‌നം നേരിടേണ്ടി വരുന്നുണ്ട്. രാവിലെ ഭക്ഷണം കഴിക്കാതെ വാഹനമോടിച്ചാല്‍ ബ്രത്ത് അനലൈസറില്‍ കുടുങ്ങുന്നവരുടെ എണ്ണം കൂടും.
Kerala
നഖം നോക്കിയാലും ആരോഗ്യം അറിയാം, ഈ സൂചനകള്‍ ശ്രദ്ധിക്കൂ


നഖത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇനി നിസാരമായി തള്ളിക്കളയേണ്ട. നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് നിരവധി കാര്യങ്ങള്‍ ‘പറയാന്‍’ നഖത്തിനാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നഖത്തിന്റെ നിറത്തിലോ രൂപത്തിലോ ഘടനയിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
മഞ്ഞ നിറം
നഖത്തിലെ മഞ്ഞ നിറം സ്വാഭാവികമായും പ്രായം കുടുന്നതിനനുസരിച്ച് സംഭവിക്കാം. നെയില്‍ പോളിഷോ കൃത്രിമ നഖങ്ങളോ ഉപയോഗിക്കുന്നവരിലും ചിലപ്പോള്‍ ഇങ്ങനെ കാണാറുണ്ട്. സ്ഥിരമായി നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുന്നവരില്‍ ഈ നിറം മാറ്റം കണ്ടാല്‍ കുറച്ചു നാളെങ്കിലും ഇവയുടെ ഉപയോഗം നിര്‍ത്തിവെക്കണമെന്നാണ് ഡെര്‍മറ്റോളജിസ്റ്റ് ജോണ്‍ ആന്റണി പറയുന്നത്.
സ്ഥിരമായി പുകവലിക്കുന്നവരുടെ നഖങ്ങളിലും ഈ നിറം മാറ്റം കാണാറുണ്ട്. യെല്ലോ നെയില്‍ സിന്റഡ്രോം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കട്ടി കൂടിയ മഞ്ഞ നിറത്തില്‍ നഖങ്ങള്‍ കാണപ്പെടുന്നതിനൊപ്പം ശ്വസന പ്രശ്‌നങ്ങളും കൈകാലുകളില്‍ വീക്കമും ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം.
നഖങ്ങളിലെ പൊട്ടല്‍
നഖങ്ങള്‍ പൊട്ടിപോകുന്നതോ വരണ്ടതോ ആകുന്നത് ശരീരത്തിലെ അയേണിന്റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. തൈറോയിഡ് പ്രശ്‌നമുള്ളവരിലും നിര്‍ജലീകരണത്തിന്റെ ലക്ഷണമായും നഖങ്ങള്‍ ഇത്തരത്തില്‍ കാണപ്പെടാം. മുട്ട, നട്‌സ്, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അയേണിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ ഡോക്ടറെ കണ്ട് അയേണ്‍ സപ്ലിമെന്റുകള്‍ എടുക്കാവുന്നതാണ്.
വെള്ള നിറത്തിലുള്ള പാടുകള്‍
നഖങ്ങള്‍ വെള്ള നിറത്തിലുള്ള പാടുകള്‍ സിങ്കിന്റെയോ കാത്സ്യത്തിന്റെയോ കുറവിനെയാകാം സൂചിപ്പിക്കുന്നത്. വൃക്ക അല്ലെങ്കില്‍ കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുള്ളവരില്‍ ചിലപ്പോള്‍ നഖങ്ങളില്‍ ഈ വെളുത്ത പാടുകള്‍ കാണാറുണ്ട്. എന്നാല്‍ ഭൂരിഭാഗം സമയങ്ങളിലും ഈ പാടുകള്‍ അത്ര പേടിക്കേണ്ടവയല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നഖങ്ങളിലെ വിളര്‍ച്ച
നഖങ്ങളിലെ വിളര്‍ച്ചയും വെളുത്ത നിറവും നിങ്ങളിലെ രക്തത്തിലെ കുറവിന്റെയോ കരള്‍ രോഗത്തിന്റെയോ പോഷകാഹാരക്കുറവിന്റെയോ ലക്ഷണമാകാം.
നഖങ്ങളിലെ നീല നിറം
നഖങ്ങളിലെ നീല നിറം ചിലപ്പോള്‍ ഓക്‌സിജന്‍ ഫ്‌ളോയുടെ കുറവിനെ സൂചിപ്പിക്കുന്നതാകാം. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങളോ ഉള്ളവരിലും നഖം ഇങ്ങനെ കാണാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദിവസങ്ങളോളെ നഖം ഇങ്ങനെ കാണപ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
നഖങ്ങളിലെ കറുത്ത വരകള്‍
ബ്രൗണ്‍ നിറത്തിലോ കറുത്ത നിറത്തിലോ നഖങ്ങളില്‍ പാടുകളുണ്ടോ? ഇവ ചിലപ്പോള്‍ ഗുരുതര ആരോഗ്യ പ്രശ്‌നത്തിന്റെ സൂചനയാകാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ നിറം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
നഖങ്ങള്‍ സ്പൂണ്‍ ഷേപ്പിലാകുന്നത്
നഖം സ്പൂണ്‍ ഷേപ്പിലാകുന്നതോ നഖം വളയുന്നതോ അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാം. രക്തക്കുറവ് ഉള്ളവരിലും കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരിലും നഖം ചിലപ്പോള്‍ ഇങ്ങനെ കാണാറുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ ചികിത്സയിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകും.
Kerala
റിസർവ് ബാങ്കിന്റെ ആശംസകൾ, 50 ലക്ഷത്തിന്റെ ഗിഫ്റ്റ് വൗച്ചർ നിങ്ങൾക്ക് സ്വന്തം; തട്ടിപ്പിൽ വീഴല്ലേ എന്ന് പൊലീസ്


തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേത് എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ. ഇങ്ങനെ ഒരു മെസ്സേജിലൂടെയാണ് ഈ തട്ടിപ്പിൻ്റെ ആരംഭം. ആർ.ബി.ഐയുടേതെന്ന് വിശ്വസിപ്പിക്കുന്ന സന്ദേശം ലഭിക്കുന്നത്തിനൊപ്പം ലഭിച്ച സമ്മാനത്തിൻ്റെ വൗച്ചർ നിങ്ങൾക്ക് ഫോണിൽ അയച്ച് നൽകുന്നു. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സ്ആപ്പ് ലിങ്ക് ഉപയോഗിക്കാൻ ആവശ്യപ്പെടും.വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നുകഴിയുമ്പോൾ നിങ്ങൾക്ക് ലഭിച്ച സമ്മാനങ്ങളുടെ ചിത്രങ്ങൾ അയച്ച് തരികയും സമ്മാനം കൈപ്പറ്റാൻ ആവശ്യമായ നിർദ്ദേശങ്ങളും അവർ നൽകുന്നു. സമ്മാനം സ്വന്തമാക്കാനായി ജിഎസ്ടി അടയ്ക്കണം എന്ന് അറിയിക്കുകയും അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുന്നു. തുടർന്ന് കൂടുതൽ പണം പല കാരണങ്ങൾ പറഞ്ഞ് കൈവശപ്പെടുത്തുന്നു.
സമ്മാനം നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന് പറഞ്ഞ് വിവിധ മന്ത്രാലയങ്ങളുടെയും സിബിഐ, എൻഐഎ മുതലായ അന്വേഷണ ഏജൻസികളുടെ പേരിലും ഭീഷണി നൽകി കൂടുതൽ പണം അപഹരിക്കുന്നു. ഇതാണ് ഈ തട്ടിപ്പിൻ്റെ രീതി. പണം മുഴുവൻ നഷ്ടമായിക്കഴിയുമ്പോഴാകും തട്ടിപ്പിനെ തിരിച്ചറിയുന്നത്.സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കാതിരിക്കുക. വെറുതെ ഒരു സ്ഥാപനങ്ങളും സമ്മാനം നൽകാറില്ല. കൂടാതെ മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടയ്ക്കേണ്ടതുമില്ല. സമ്മാനങ്ങളിൽ വിശ്വസിച്ച് സമ്പാദ്യം നഷ്ടപ്പെടുത്തി വഞ്ചിതരാകാതിരിക്കുക. ഇത്തരം സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടണമെന്നും പൊലീസ് അറിയിച്ചു.
Kerala
മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടൽ മാര്‍ച്ച് 27ന്


തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിന്റെ നിര്‍മ്മണത്തിന് ഈ മാസം തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നിയമസഭയെ അറിയിച്ചത്. മാര്‍ച്ച് 27 ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്നും ഈ മാസം തന്നെ പണികള്‍ ആരംഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനു മറുപടി നല്‍കി.അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സര്‍ക്കാര്‍. കൃത്യം മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്.120 കോടി രൂപ ഉപയോഗിച്ച് റോഡുകള്‍ പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. പരാതികളെല്ലാം തീര്‍ക്കും, പുനരധിവാസത്തിന് സാധ്യമായ എല്ലാം ചെയ്യും. വയനാട്ടില്‍ കേരള മോഡല്‍ ഉണ്ടാക്കും. രാഷ്ട്രീയത്തിന് അതീതമായി ഏറ്റവും മികച്ച രക്ഷാ പ്രവര്‍ത്തനമാണ് നടന്നത്.
കേരള ബാങ്ക് ദുരിത ബാധിതരുടെ കടം എഴുതി തള്ളി. എസ്റ്റേറ്റ് ഏറ്റെടുത്ത നടപടിയില്‍ കോടതി ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ വീടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ കോണ്‍ക്രീറ്റില്‍ എത്തുമായിരുന്നു. ഭൂമിയില്‍ കയറരുത് എന്നാണ് കോടതി നിര്‍ദേശിച്ചത്. നിയമപ്രകാരം പ്രതിദിന അലവന്‍സിന്റെ കലാവധി മൂന്ന് മാസമാണ്. അതുകൊണ്ടാണ് അത് നിര്‍ത്തിയതെന്നും ഇതെല്ലാം കേരളം എന്തു ചെയ്തു എന്നതിന്റെ മറുപടിയാണെന്നും പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനത്തിനിടെ കൊടുക്കാത്ത ബ്രെഡ് പൂത്തതായി വരെ പ്രചരിപ്പിച്ചുവെന്നും മന്ത്രി വിമര്‍ശിച്ചു.ദുരന്തം നടന്ന് എട്ട് മാസമായിട്ടും തറക്കല്ല് പോലും ഇട്ടില്ലെന്ന് നേരത്തേ പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. സംസ്ഥാന സര്‍ക്കാരിനെതിരെ ടി സിദ്ധിഖ് എംഎല്‍എയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ അംഗങ്ങള്‍ ചൂടുപിടിച്ച വാഗ്വാദങ്ങള്‍ നടത്തിയ ശേഷം പ്രതിഷേധിച്ച് സഭ വിട്ടു.വയനാട് വിഷയത്തില്‍ കേന്ദ്രത്തിന്റെ സമീപനത്തിനെതിരേ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎല്‍എമാര്‍ വിമര്‍ശിച്ചു സംസാരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ചെകുത്താനായിട്ടാണ് അവതരിച്ചതെന്ന് മന്ത്രി വിമര്‍ശിച്ചു.ഇത്ര വലിയ ദുരന്തം ഉണ്ടായിട്ട് കേന്ദ്രം അത് തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് എത്ര മാസം കഴിഞ്ഞാണെന്നും കേന്ദ്ര സര്‍ക്കാരിന് എതിരെ പറയുമ്പോള്‍ എന്തിനാണ് പ്രതിപക്ഷം പ്രകോപിതരാകുന്നതെന്നും മന്ത്രി ചോദിച്ചു. കേരളത്തെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെന്നും പറഞ്ഞു.കേന്ദ്രം കേരളത്തോട് കാണിക്കുന്നത് നമ്മള്‍ ഇന്ത്യക്ക് അകത്ത് ഉള്ളവരല്ലെന്ന എന്ന തരത്തിലാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡ് മാത്രം ഉള്‍പ്പെട്ടിട്ട് ഇതുവരെ പട്ടിക തയ്യാറാക്കിയില്ലെന്നും പിന്നെങ്ങനെ പറയാതിരിക്കുമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ബില്‍ ഇപ്പോഴും ദുരിത ബാധിതര്‍ക്ക് വരുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്