അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി : സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറാണ് അനുമതി നല്‍കിയത്. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ‘ആസാദി ദ ഒണ്‍ലി വേ’ എന്ന പേരില്‍ 2010ല്‍ ഡല്‍ഹിയില്‍ നടത്തിയ പരിപാടിയില്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.