കൊക്കോഡമ നിർമിച്ച് ഭിന്നശേഷി വിദ്യാർഥികൾ

Share our post

ചെറുതുരുത്തി : ഭൂമിയുടെ പച്ചപ്പിന്റെ മാതൃകകളായ കൊക്കോഡമകൾ നിർമിച്ച് ചെറുതുരുത്തി ഗവ.ഹയർസെക്കൻഡറി സ്ക്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾ. പരിസ്ഥിതി ബോധം വളർത്തുന്നതിനും, മാനസിക ഉല്ലാസത്തിനുമായാണ്‌ സ്‌കൂൾ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷി വിദ്യാർഥികൾക്ക് പരിശീലനം നൽകി. തുടർന്ന് അവർ നിർമിച്ച കൊക്കോഡമകൾ പി.ടി.എ പ്രസിഡന്റ് എം.എം. ഹനീഫ ഏറ്റുവാങ്ങി. ഡെപൃൂട്ടി എച്ച്.എം എ. കൃപ കൃഷ്ണൻ അധ്യക്ഷയായി. എസ്.എം.സി ചെയർമാൻ സുബിൻ ചെറുതുരുത്തി, ഇക്കോ ക്ലബ് കൺവീനർ പി.എസ്. ദീപ, എസ്.ആർ.ജി കൺവീനർമാരായ വി. മാലിനി, കെ.ബി. രശ്മി, സ്‌പെഷൽ എഡ്യൂക്കേറ്റർ പി.എൻ. ഷർമിള, സി.പി. ശാന്തി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!