ജൂലായ് 10-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് സൈക്കോളജി (ഏപ്രിൽ 2024) പരീക്ഷകളുടെ ടൈം ടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ നടത്തുന്ന എം.എഡ് പ്രോഗ്രാമിൽ (2024-25 അഡ്മിഷൻ) അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലായ് 20 വരെ നീട്ടി.
2024-25 അധ്യയന വർഷത്തിൽ പഠന വകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ (ഇന്റഗ്രേറ്റഡ് എം.പിഇ എസ് ഒഴികെയുള്ള) പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും 15 വരെ സ്വീകരിക്കും. റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ deptsws@kannuruniv.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 7356948230, 0497-2715284, 0497-2715261. ഇമെയിൽ: deptsws@kannuruniv.ac.in