കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ഇന്ന് മുതല്‍

കണ്ണൂർ: ജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷ കേന്ദ്രങ്ങളില്‍ 2019 മുതല്‍ 2023 ഒക്‌ടോബര്‍ വരെയുള്ള വര്‍ഷങ്ങളില്‍ കെ ടെറ്റ് പരീക്ഷ വിജയിച്ച് മാര്‍ച്ച് 31ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന പൂര്‍ത്തീകരിച്ചവരുടെ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 14 മുതല്‍ 29 വരെ വിതരണം ചെയ്യും. കലക്ടറേറ്റിലെ ജില്ല വിദ്യാഭ്യാസ ഓഫീസിലാണ് വിതരണം.