സേ പരീക്ഷയിൽ ആൾമാറാട്ടം: രണ്ട് പേർക്കെതിരെ കേസ്
തൃക്കരിപ്പൂർ : ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു സേ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ രണ്ടുപേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. മാട്ടൂൽ സെൻട്രലിലെ ആലക്കാൽ ഹൗസിൽ എ. നിഹാദ് (18), മാട്ടൂൽ പുതിയപുരയിൽ കടപ്പുറത്ത് വീട്ടിൽ കെ.പി. സുഹൈൽ (18) എന്നിവർക്കെതിരെയാണ് കേസ്. നിഹാദിനുവേണ്ടി സുഹൈൽ പരീക്ഷയെഴുതാൻ ശ്രമിച്ചതായി പരീക്ഷാ ജോലിയിലുണ്ടായ അധ്യാപിക നൽകിയ പരാതിയിലാണ് കേസ്.