കണ്ണൂരിൽ എജുക്കേഷൻ എക്സ്പോ

കണ്ണൂർ : ഇൻഫോസിങ് സ്റ്റഡി എബ്രോഡ് കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി മെഗാ എജുക്കേഷൻ എക്സ്പോ 15-ന് ചേംബർ ഹാളിൽ നടക്കും. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മുതൽ നടക്കുന്ന എക്സ്പോയിൽ പ്രവേശനം സൗജന്യമാണ്.