കാഞ്ഞങ്ങാട് കരിന്തളത്ത് ചന്ദനമുട്ടികളുമായി രണ്ടുപേര്‍ പിടിയിൽ

കാഞ്ഞങ്ങാട് : രണ്ടര കിലോ ചന്ദന മുട്ടികളുമായി രണ്ടംഗ സംഘത്തെ ഹോസ്ദുര്‍ഗ് ഫോറസ്റ്റ് പിടികൂടി. മുളിയാര്‍ സ്വദേശിയും കാഞ്ഞങ്ങാട് വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന എ. അബൂബക്കര്‍ (59), മടിക്കൈ ഏരിക്കുളം സ്വദേശി എന്‍. ബാലന്‍ (56) എന്നിവരെയാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ചെത്തിമിനുക്കിയ ചന്ദന മുട്ടികള്‍ സഞ്ചിയിലാക്കി കരിന്തളം കയനി റോഡില്‍ കൂടി നടന്ന് പോകുന്നതിനിടെയാണ് പിടിയിലായത്.
ഹോസ്ദുര്‍ഗ് റെഞ്ച് ഓഫീസര്‍ കെ. രാഹുലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ലക്ഷ്മണന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. വിശാഖ്, ബി.കെ. യദുകൃഷ്ണന്‍, എം.ഒ. അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൂന്നാം പ്രതി കെ.വി. അനില്‍ കുമാറിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.