Connect with us

Kannur

ഫിറ്റ്നസ് ഇല്ലാതെ സര്‍വീസ് നടത്തിയ വിദ്യാഭ്യാസ സ്ഥാപന വാഹനം പിടിച്ചെടുത്തു

Published

on

Share our post

കണ്ണൂര്‍: ഫിറ്റ്നെസ് ഇല്ലാതെ സര്‍വ്വീസ് നടത്തിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വാഹനം ആര്‍.ടി.ഒ സ്‌ക്വാഡ് പിടികൂടി. ചാല തന്നട റോഡില്‍ സ്‌കൂള്‍ കുട്ടികളുമായി സര്‍വീസ് നടത്തിയിരുന്ന കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റ വാഹനമാണ് ഫിറ്റ്നസ് ഇല്ലാതെ സര്‍വീസ് നടത്തിയതിന് കണ്ണൂര്‍ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് വിഭാഗം പിടികൂടിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എം സിജു, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ വി.പി സജീഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷവും ഫിറ്റ്നെസ് ഇല്ലാതെ സര്‍വ്വീസ് നടത്തിയതിന് ഈ വാഹനത്തിനെതിരെ പിഴയിടാക്കിയിരുന്നെന്നും അതിനാല്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും എന്‍ഫോര്‍ഴ്സ്മെന്റ് ആര്‍.ടി.ഒ സി.യു മുജീബ് അറിയിച്ചു.


Share our post

Kannur

ആസ്പത്രികളില്‍ പ്രസവ സുരക്ഷ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

Published

on

Share our post

കണ്ണൂര്‍:സംസ്ഥാനത്തെ ആസ്പത്രികളില്‍ പ്രസവത്തിന് അര്‍ഹമായ ആദരവോടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആസ്പത്രിയില്‍ നിര്‍മ്മിച്ച അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ ആസ്പത്രികളിലും നിശ്ചിത ഗുണനിലവാരമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും. നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്ത് നവജാത ശിശുമരണം, മാതൃമരണ നിരക്ക് എന്നിവ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. വികസിത രാജ്യങ്ങളുടേതിന് തുല്യമാണിതെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള ചികിത്സ ഉപ്പൊക്കുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം 1400 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആസ്പത്രിയില്‍ കൂടുതല്‍ തസ്തികള്‍ അനുവദിക്കുന്ന കാര്യം അന്തിമ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.ആരോഗ്യവകുപ്പില്‍ അനധികൃത അവധി അംഗീകരിക്കില്ല. ഇനിമുതല്‍ വകുപ്പിലെ അവധി അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അനധികൃതമായി അവധി എടുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ഡി.എം.ഒ ഡോ എം.പിയൂഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നബീസ ബീവി, കെ.എം ഷബിത, പി.പി മുഹമ്മദ് നിസാര്‍, തളിപ്പറമ്പ് നഗരസഭാ സെക്രട്ടറി കെ.പി സുബൈര്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ ഗ്രിഫിന്‍ സുരേന്ദ്രന്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.എന്‍.എച്ച്.എം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മെറ്റേണിറ്റി വിഭാഗം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് പ്രകാരമാണ് അമ്മയും കുഞ്ഞും ബ്ലോക്ക് നിര്‍മ്മിച്ചത്.

ദേശീയ ആരോഗ്യ ദൗത്യം വഴി 2.68 കോടി രൂപ ചെലവിലാണ് ബ്ലോക്കിന്റെ നിര്‍മ്മാണം. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ മുകളിലെ മൂന്ന് നിലകളിലാണ് ആധുനിക രീതിയില്‍ പ്രസവ വിഭാഗവും കുട്ടികളുടെ വിഭാഗവും ഒരുക്കിയിരിക്കുന്നത്.ആധുനിക സൗകര്യങ്ങളോടുകൂടിയ ലേബര്‍റൂം, സെപ്റ്റിക് ലേബര്‍ റൂം, എമര്‍ജന്‍സി തീയേറ്റര്‍, ന്യൂബോണ്‍ സ്റ്റെബിലൈസേഷന്‍ യൂണിറ്റ്, യു എച്ച്.ഡി യു പ്രധാന ഓപ്പറേഷന്‍ തിയേറ്റര്‍, പ്രസവ സംബന്ധമായ വിവിധ വാര്‍ഡുകള്‍, കുട്ടികളുടെ വാര്‍ഡ്, ഐ.സി.യു തുടങ്ങിയവ ബ്ലോക്കില്‍ ലഭ്യമാണ്.


Share our post
Continue Reading

Kannur

‘മാലിന്യമുക്തം നവ കേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കും

Published

on

Share our post

കണ്ണൂർ:സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുന്നതിനാരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് നടപ്പാക്കുന്ന ക്യാമ്പയിനിൻ നേതൃരംഗത്തിറങ്ങി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.പ്രാദേശിക തല ഇടപെടലുകൾ നടത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അംഗങ്ങൾക്ക് നിർദേശം നൽകി. സ്‌കൂൾ പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കണം. വേഗത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസി. എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് പ്രസിഡന്റ് ആവശ്യപ്പെട്ടു.ജില്ലയിൽ സ്‌കൂൾ കഫെ പദ്ധതി മികച്ച രീതിയിലാണ് നടപ്പാക്കിവരുന്നത്. പദ്ധതിയുടെ ജില്ലാതല യോഗത്തിന് മുന്നോടിയായി സ്‌കൂൾതല യോഗങ്ങൾ ചേരണം. പ്രാദേശിക യോഗത്തിന് ശേഷം സിഡിഎസ് ചെയർപേഴ്സൺമാരുടെ യോഗം ചേരും.

സ്മൈൽ പദ്ധതിയിൽ പ്രധാന അധ്യാപകർ, പ്രിൻസിപ്പൽ, പി.ടി.എ എന്നിവരുടെ യോഗം വിളിക്കണം.
എട്ടിക്കുളം എം.എ.എസ്ജി.എച്ച്എസ്എസിലെ ഉപയോഗശൂന്യമായ ടോയിലറ്റ് കെട്ടിടം പൊളിച്ചു നീക്കാൻ തദ്ദേശ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തയ്യാറാക്കിയ സർവെ റിപ്പോർട്ട് അംഗീകരിച്ചു. തിരുമേനി ജിഎച്ച്എസ്എസിലെ ഉപയോഗശൂന്യവും അപകടാവസ്ഥയിൽ ഉള്ളതുമായ ടോയിലറ്റ് ബ്ലോക്ക് പരിശോധിച്ച് വാല്യുവേഷൻ റിപ്പോർട്ട് നൽകാൻ എക്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.ചെറുകുന്ന് ജിഡബ്ല്യുഎച്ച്എസ്എസിന്റെ അറ്റകുറ്റപ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ ഭേദഗതി വരുത്താനും പ്രവൃത്തി പൂർത്തീകരണ കാലാവധി ഒക്ടോബർ 30 നീട്ടി നൽകാനും തീരുമാനിച്ചു. കണ്ണാടിപ്പറമ്പ ജിഎച്ച്എസ്എസിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി നവംബർ 14 വരെ ദീർഘിപ്പിക്കും.യോഗത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. പൊതുമാരമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ടി സരള, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി.കെ സുരേഷ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. കെ കെ രത്നകുമാരി, സെക്രട്ടറി ഇൻ ചാർജ് കെ.വി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

ഡെങ്കിപ്പനി ആഗോള ആശങ്കയെന്ന് ലോകാരോഗ്യ സംഘടന; കേരളത്തിനും വെല്ലുവിളി

Published

on

Share our post

കണ്ണൂര്‍: ഡെങ്കിപ്പനി ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്കായിരുന്നു ഡെങ്കി ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇത് 1.23 കോടിയായി. 7900 മരണവും ഉണ്ടായി.ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു.എച്ച്.ഒ. വിലയിരുത്തുന്നു. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഡെങ്കിപ്പനി കേരളത്തിന്റെ ഉറക്കംകെടുത്തുന്ന പശ്ചാത്തലത്തില്‍ ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പിന് ഗൗരവമേറുന്നു.

രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കയാണ്. വേനല്‍, മഴ എന്ന വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് വെല്ലുവിളിയാണ്. ഈ വര്‍ഷം ഇതുവരെ 17,246 കേസുകള്‍ സ്ഥിരീകരിച്ചു. സംശയാസ്പദമായ 46,740 കേസുകളുമുണ്ട്. 2023-ല്‍ സ്ഥിരീകരിച്ച 16,596 കേസുകളും സംശയിക്കുന്ന 42,693 കേസുകളുമായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം 60 ഡെങ്കിപ്പനി മരണങ്ങള്‍ സ്ഥിരീകരിച്ചു. ഡെങ്കിപ്പനിമൂലമെന്ന് സംശയിക്കുന്ന 54 മരണം സംഭവിച്ചു.കാലാവസ്ഥാ വ്യതിയാനം, നഗരവത്കരണം, യാത്രകളിലെ വര്‍ധന എന്നിവ രോഗംകൂടാന്‍ ഇടയാക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. പറയുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകില്‍ വൈറസ് വിഭജനത്തിനും വേഗംകൂടുന്നു.

രണ്ടാമതും വന്നാല്‍ ഗുരുതരമാവാം

ഡെങ്കിപ്പനിയില്‍ 95 ശതമാനംപേരും ഗുരുതരാവസ്ഥയില്‍ എത്തിപ്പെടില്ല. ഭൂരിഭാഗം പേരിലും നിസ്സാരലക്ഷണങ്ങള്‍ പ്രകടമാക്കി കടന്നുപോവും.ഡെങ്കി വൈറസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു സീറോടൈപ്പില്‍പ്പെട്ടതുണ്ട്. നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിച്ചാല്‍ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിച്ച് രോഗം സങ്കീര്‍ണമാവും.ഡെങ്ക് ഹെമറേജിക് ഫിവര്‍, ഡെങ്കിഷോക്ക് സിന്‍ഡ്രോം എന്നീ അപകടാവസ്ഥകള്‍ വരാം.

പ്രതീക്ഷ വാക്‌സിനില്‍

മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോള്‍ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിക്കുന്നു എന്നതാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ തടസ്സം. നിലവില്‍ ആഗോളതലത്തില്‍ ഡെങ്കിപ്പനിക്കെതിരേ രണ്ടു വാക്‌സിനുകളുണ്ട്. ഇന്ത്യയില്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല.ഐ.സി.എം.ആര്‍. സഹകരണത്തോടെ പനേസിയ ബയോടെക് വികസിപ്പിച്ച വാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ കഴിഞ്ഞമാസം ആരംഭിച്ചിട്ടുണ്ട്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിനും പരീക്ഷണഘട്ടത്തിലാണ്.


Share our post
Continue Reading

India1 hour ago

പീഡനക്കേസ്‌; ജാനി മാസ്റ്റർക്ക്‌ പ്രഖ്യാപിച്ച ദേശീയ അവാർഡ്‌ റദ്ദാക്കി

KETTIYOOR1 hour ago

അമ്പായത്തോട്-തലപ്പുഴ 44-ാ ം മൈൽ ചുരം രഹിത പാത-ആലോചന യോഗം തിങ്കളാഴ്ച കൊട്ടിയൂരിൽ

Kannur1 hour ago

ആസ്പത്രികളില്‍ പ്രസവ സുരക്ഷ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

THALASSERRY2 hours ago

മാഹി ബസിലിക്ക തിരുനാളിന്‌ കൊടിയേറി

Kerala2 hours ago

പകർച്ചവ്യാധി: എല്ലാ ജില്ലയിലും സംയോജിത പരിശോധന

Kerala2 hours ago

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

India2 hours ago

സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

Kerala3 hours ago

കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചില്ല,ഓപ്പൺ സർവകലാശാലയിൽ കോഴ്‌സുമില്ല;എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ല

Kerala3 hours ago

പട്ടികവർഗ ശാക്തീകരണം: ‘ഉയരെ’ പദ്ധതിയുമായി ഐ.പി.ടി.ഐ.എഫ്

Kerala3 hours ago

കാഴ്‌ചപരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷന്റെ ദീപ്തി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!