Connect with us

PERAVOOR

നിടുംപൊയിൽ -തലശേരി റോഡിൽ ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും

Published

on

Share our post

പേരാവൂർ : നിടുംപൊയിൽ-തലശേരി റോഡിലും നെടുംപൊയിൽ കൊട്ടിയൂർ, പേരാവൂർ റോഡിലും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും. കോളയാട് മുതൽ ഈരായിക്കൊല്ലി വരെയുള്ള ഭാഗങ്ങളിൽ ഒട്ടേറെ മരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്. ഇതിനു പുറമേ റോഡിലേക്ക് ചാഞ്ഞ നിലയിൽ മുളങ്കാടുകളുമുണ്ട്. ഉണങ്ങി ദ്രവിച്ച മുളകൾ യാത്രക്കാർക്ക് മേൽ വീഴാമെന്ന സ്ഥിതിയാണ്. ഇവ മുറിച്ചുമാറ്റാൻ അധികൃതർ തയാറല്ലെന്നാണ് നാട്ടുകാരുടെ പരാതി.

നിരവധി തവണ മുളകൾ റോഡിലേക്ക് വീണ് അപകടങ്ങൾ ഉണ്ടായെങ്കിലും അധികൃതർ മൗനത്തിലാണ്. ചില സന്ദർഭങ്ങളിൽ ഉദ്യോഗസ്ഥരെത്തി റോഡിലേക്ക് താഴ്ന്നു നിൽക്കുന്ന മുളകളുടെ മേൽഭാഗം മാത്രം വെട്ടി മാറ്റും. അവശേഷിക്കുന്നവ റോഡിലേക്ക് ചരിഞ്ഞു തന്നെ കിടക്കും. ഇത് മഴയും വെയിലും കൊണ്ട് ദ്രവിച്ചു പൊട്ടി റോഡിന്റെ ഇരുവശത്തും തൂങ്ങി നിൽക്കും. ഇവയുടെ ചില്ലകൾ യാത്രക്കാർക്കാർക്ക് സമ്മാനിക്കുന്നതാകട്ടെ ദുരിതവും.

റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന മുളകൾ സമയാസമയങ്ങളിൽ വെട്ടി ഒതുക്കുകയോ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയോ ചെയ്യാത്തതു കൊണ്ടാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നത്. ഇതുവഴി കടന്നു പോകുന്ന ബസ് യാത്രക്കാരുടെ ദേഹത്ത് മുളം ചില്ലികൾ തട്ടി പരിക്കേൽക്കുന്നതും പതിവാണ്. 

ഉണങ്ങിയ വലിയ മുളകൾ ഇപ്പോഴും റോഡിലേക്ക് ചാഞ്ഞു കിടക്കുന്നുണ്ട്. മുളകൾ ഉണങ്ങി തുടരെ റോഡിൽ വീഴുമ്പോഴും മുറിച്ചു നീക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. കാട് കയറിയ റോഡരികിൽ മാലിന്യ നിക്ഷേപവും പതിവായിട്ടുണ്ട്.


Share our post

PERAVOOR

ബിജു ഏളക്കുഴിയുടെ പേരാവൂർ മണ്ഡലം യാത്ര തുടങ്ങി

Published

on

Share our post

പേരാവൂർ: ബി.ജെ.പി കണ്ണൂർ ജില്ലാ (സൗത്ത് )പ്രസിഡൻ്റ് ബിജു ഏളക്കുഴി നടത്തുന്ന പേരാവൂർ മണ്ഡലം യാത്ര പി. പി. മുകുന്ദൻ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനോടെ തുടങ്ങി. തുടർന്ന് പി.പി. മുകുന്ദൻ അനുസ്മരണവും നടത്തി.ആർ.എസ്.എസ് നേതാവ് സജീവൻ ആറളം , ബി.ജെ. പി പേരാവൂർ മണ്ഡലം പ്രസിഡൻ്റ് ബേബി സോജ,ജനറൽ സെകട്ടറിമാരായ ടി.എസ്.ഷിനോജ് , സി.ആദർശ്,ജില്ലാ കമ്മറ്റിയംഗങ്ങളായ സി.ബാബു,എൻ. വി. ഗിരീഷ്, കർഷ കമോർച്ച ജില്ലാ പ്രസിഡൻ്റ് കൂടത്തിൽ ശ്രീകുമാർ, പി.ജി സന്തോഷ് , രാമചന്ദ്രൻ തിട്ടയിൽ , പി. ജി.ഗീരിഷ്, ടി.
രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. പേരാവൂർ മണ്ഡലത്തിലെ മുതിർന്ന ആദ്യ കാല പ്രവർത്തകരേയും അവരുടെ വീടുകളും യാത്രയുടെ ഭാഗമായി സന്ദർശിക്കും.


Share our post
Continue Reading

PERAVOOR

പുരളിമല ഹരിശ്ചന്ദ്രക്കോട്ടയിൽ ശിവരാത്രിയാഘോഷം ബുധനാഴ്ച

Published

on

Share our post

പേരാവൂർ : പുരളിമല ഹരിശ്ചന്ദ്രക്കോട്ടയിൽ ശിവരാത്രി ആഘോഷം ബുധനാഴ്ച നടക്കും. രാവിലെ എട്ടിന് പേരാവൂർ തെരു മഹാഗണപതി ക്ഷേത്ര പരിസരത്ത് നിന്നും 8:30ന് വെള്ളർവള്ളി നരസിംഹ ക്ഷേത്ര പരിസരത്തു നിന്നും ഹരിശ്ചന്ദ്ര കോട്ടയിലേക്ക് ശിവ പഞ്ചാക്ഷരി നാമജപയാത്ര നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് വത്സൻ തില്ലങ്കേരി, സ്വാമി അമൃതകൃപാനന്ദപുരി തുടങ്ങിയവർ സംബന്ധിക്കും.


Share our post
Continue Reading

PERAVOOR

റൂറൽ ബാങ്ക് പേരാവൂർ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

Published

on

Share our post

പേരാവൂർ : ഇരിട്ടി സഹകരണ റൂറൽ ബാങ്ക് പേരാവൂർ ശാഖയുടെ പുതിയ ഓഫീസ് ദാരോത്ത് ബിൽഡിംങ്ങിൽ പ്രവർത്തനം തുടങ്ങി. നിയമസഭ സ്പീക്കർ എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി. പി. പുരുഷോത്തമൻ ലോക്കർ ഉദ്ഘാടനവും വി.രാമകൃഷ്ണൻ ആദ്യ നിക്ഷേപ സ്വീകരണവും ടി.ജി.രാജേഷ് ആദ്യ വായ്പ വിതരണവും കെ.സുധാകരൻ കമ്പ്യൂട്ടർ സ്വിച്ച് ഓണും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി.വേണുഗോപാലൻ, സി.ടി.അനീഷ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബേബി സോജ, റജീന സിറാജ്, ജയശ്രീ, വി.ജി.പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!