Connect with us

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; കലം വരവ് ഇന്ന്

Published

on

Share our post

കൊട്ടിയൂർ: വൈശാഖോത്സവത്തിലെ മകം കലം വരവ് വ്യാഴാഴ്ച നടക്കും. മുഴക്കുന്നിലെ നല്ലൂരിൽ നിന്നും കൊട്ടിയൂരിലെ പൂജകൾക്കുള്ള കലങ്ങളുമായി കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് പുറപ്പെടും. സന്ധ്യക്ക് ശേഷം നല്ലൂരാനും സംഘവും മൺകലങ്ങളും തലയിലേറ്റി അക്കരെ സന്നിധാനത്തിലെത്തിയാൽ നിഗൂഢ പൂജകൾ ആരംഭിക്കും. രാത്രിയിലാണ് കലശപൂജ നടക്കുന്നത്. വ്യാഴാഴ്ച ഉച്ച മുതൽ ചിട്ടകളിലും ചടങ്ങുകളിലും മാറ്റം വരും. ഉച്ച ശീവേലി കഴിഞ്ഞ് ആനകൾ കൊട്ടിയൂർ പെരുമാളുടെ സന്നിധാനത്തിൽ നിന്നും മടങ്ങും. വിശേഷ വാദ്യവും ഇന്നു മുതൽ ഉണ്ടാകില്ല. സ്ത്രീകളുടെ ഈ വർഷത്തെ ദർശന കാലം ഇന്ന് ഉച്ചശീവേലി മദ്ധ്യത്തിൽ അവസാനിക്കും. ശീവേലി പൂർത്തീകരിക്കും മുമ്പ് സ്ത്രീകൾ ബാവലിപ്പുഴയുടെ ഇക്കരയിലേക്ക് മടങ്ങണം. തിടമ്പ് ഏറ്റുന്ന ആനകളും ശീവേലിക്ക് ശേഷം ഇക്കരെ കൊട്ടിയൂരിലേക്ക് മടങ്ങും.

ഞായറാഴ്ച അത്തം നാളിൽ അവസാനത്തെ ചതുശ്ശതം വലിയ വട്ടളം പായസം പെരുമാൾക്ക് നിവേദിക്കും. വാളാട്ടവും കുടിപതികളുടെ തേങ്ങയേറും കലശപൂജയും അന്ന് നടക്കും. തിങ്കളാഴ്ച തൃക്കലശ്ശാട്ടോടെ വൈശാഖോത്സവം സമാപിക്കും. 


Share our post

KETTIYOOR

ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിനുള്ള സംസ്ഥാന പുരസ്‌കാരം കൊട്ടിയൂർ ഐ.ജെ.എം ഹൈസ്‌കൂളിന്

Published

on

Share our post

കൊട്ടിയൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം കൊട്ടിയൂർ ഐ.ജെ.എം .ഹൈസ്‌കൂൾ കരസ്ഥമാക്കി. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് അവാർഡ്. ഐ.ജെ.എം സ്‌കൂൾ യൂണിറ്റിന്റെ സംരംഭമായ ഇ-ജാലകം റിസോഴ്‌സ് ആൻഡ് ട്രെയിനിങ്ങ് സെന്ററിന്റെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. സ്‌കൂൾ യൂണിറ്റിനെ നയിക്കുന്നത് അധ്യാപികമാരായ ഷിൻസി തോമസും സിസ്റ്റർ ഷീജ എബ്രഹാമും ആണ്.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ഉത്സവനഗരി യൂത്ത് ബ്രിഗേഡിറങ്ങി ശുചീകരിച്ചു; പാൽച്ചുരം മുതൽ ഗണപതിപ്പുറം വരെ ക്ലീൻ

Published

on

Share our post

കൊട്ടിയൂർ: വൈശാഖോത്സവ നഗരിയും പരിസരവും റോഡരികുകളും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡുകളുടെ നേതൃത്വത്തിൽ ക്ലീൻ കൊട്ടിയൂർ ക്യാമ്പയിന്റെ ഭാഗമായി ശുചീകരിച്ചു. പൊതുവിടങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഡി.വൈ.എഫ്.ഐ നടത്തിവരുന്ന ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ക്യാമ്പയിൻ’ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ശുചീകരണം.

തലശേരി, പിണറായി, പാനൂർ, കുത്തുപറമ്പ്, ശ്രീകണ്ഠപുരം, ഇരിട്ടി, മട്ടന്നൂർ, പേരാവൂർ ബ്ലോക്കിലുള്ള 600-ഓളം യൂത്ത് ബ്രിഗേഡ് പ്രവർത്തകരാണ് പാൽച്ചുരം മുതൽ ഗണപതിപ്പുറം വരെയുള്ള പ്രദേശം ശുചീകരിച്ചത്.

ഞായറാഴ്ച രാവിലെ ഏഴിന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി, ജില്ലാ ട്രഷറർ അഡ്വ. കെ.ജി. ദിലീപ്, സംസ്ഥാന കമ്മറ്റിയംഗം പി.എം. അഖിൽ, ബ്ലോക്ക് പ്രസിഡന്റ് രഗിലാഷ് തുടങ്ങിയവർ സംസാരിച്ചു.

100 കണക്കിന് ചാക്കുകളിലായി പ്ലാസ്റ്റിക് കവറുകളും കുപ്പികളും ചില്ല് കുപ്പികളും മറ്റും വേർതിരിച്ച് ശേഖരിച്ച് കൊട്ടിയൂർ പഞ്ചായത്ത് ഹരിതകർമ്മ സേനക്ക് കൈമാറി.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂരിന് യൂത്തിന്റെ കരുതൽ

Published

on

Share our post

കൊട്ടിയൂർ : യൂത്ത് കോൺഗ്രസ് ജില്ലാ യൂത്ത് കെയറിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ കെയർ എന്ന പേരിൽ ശുചീകരണം നടത്തി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിമിഷ രഘുനാഥ്, അഡ്വ. വി.പി. അബ്ദുൾ റഷീദ്, വി. രാഹുൽ, റോബർട്ട് വെള്ളാംവെള്ളി, ഫർസിൻ മജീദ്, നിധിൻ നടുവനാട്, മിഥുൻ മാറോളി, റെജിനോൾഡ് എന്നിവർ സംസാരിച്ചു.

വൈശാഖോത്സവ കാലത്തുടനീളം യൂത്ത് കോൺഗ്രസ് ഇന്ദിരാഗാസി സഹകരണ ആസ്പത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ എയ്ഡ് പോസ്റ്റിന്റെയും സൗജന്യ കാപ്പി വിതരണത്തിന്റെയും തുടർച്ചയായാണ് ഉത്സവനഗരി ശുചീകരണവും. ജില്ലാ ഭാരവാഹികളായ ടി.സുമി , ജിബിൻ ജെയ്‌സൺ, അമൽ കുറ്റിയാട്ടൂർ, ജിതിൻ കൊളപ്പ, ഷജിൽ മുകുന്ദ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.


Share our post
Continue Reading

Kerala4 mins ago

മിഠായി നൽകി പതിനാലുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

Kerala42 mins ago

90 കിലോമീറ്റർപാത, 1500 കോടിയുടെ പദ്ധതി; കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാത വീണ്ടും പ്രതീക്ഷയുടെ പാളത്തിൽ

Kerala53 mins ago

എൽ.പി.ജി ഗുണഭോക്താക്കളുടെ ബയോമെട്രിക് മസ്റ്ററിങ്: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

PERAVOOR56 mins ago

കണ്ണൂർ ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച പേരാവൂരിൽ

Kerala2 hours ago

ഇം​ഗ്ലീഷ് അധ്യാപക നിയമനത്തിന്‌ അനുമതി

Kannur2 hours ago

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

Kerala2 hours ago

വാട്‌സാപ്‌ സന്ദേശം തുറന്നു; ബാങ്ക് ഉദ്യോ​ഗസ്ഥക്ക് അരലക്ഷം നഷ്ടം

Kerala2 hours ago

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

Breaking News2 hours ago

പടിയൂര്‍ പൂവം കടവിൽ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

KOLAYAD4 hours ago

പെരുവ പറക്കാടിൽ പകലും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur10 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News3 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR7 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!