Kannur
കണ്ടൽക്കാടിലേക്ക് ഉൾപ്പെടെ മാലിന്യമൊഴുക്കി: ദേശീയപാത കരാർ കമ്പനിക്ക് അരലക്ഷം പിഴ

പാപ്പിനിശ്ശേരി: കണ്ടൽക്കാടിലേക്ക് ഉൾപ്പെടെ മാലിന്യമൊഴുക്കിയ സംഭവത്തിൽ ദേശീയപാത വികസന കരാർ കമ്പനിക്ക് അരലക്ഷം രൂപ പിഴ. മാലിന്യ സംസ്‌കരണ സംവിധാനത്തിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് വിശ്വ സമുദ്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തിയത്. പാപ്പിനിശ്ശേരി തുരുത്തിയിലുള്ള വർക്ക് സൈറ്റിലും തൊഴിലാളികളുടെ താമസസ്ഥലത്തും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ഭക്ഷണശാലയിലെ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ട നിലയിലാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തി. പരിസരവാസികളുടെ പരാതിയെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് സ്ഥലത്തെത്തിയത്.ഭക്ഷണശാലയിലെ മലിനജലം നേരിട്ട് പുഴയോരത്തെ കണ്ടൽക്കാട്ടിലേക്ക് ഒഴുക്കി വിടുകയായിരുന്നു. കുപ്പികൾ, പ്ളാസ്റ്റിക് കവറുകൾ, സിമന്റ് ചാക്കുകൾ, കൈയ്യുറകൾ, കുടിവെള്ളക്കുപ്പികൾ എന്നിവയും കണ്ടൽക്കാട്ടിൽ നിക്ഷേപിക്കുന്നതായും കണ്ടെത്തി.
തൊഴിലാളികളുടെ താമസ സ്ഥലത്തിന് പിറകിൽ സെപ്റ്റിക് ടാങ്ക് പൈപ്പ് പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുന്ന നിലയിൽ ആയിരുന്നു. പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. കണ്ടൽക്കാട്ടിൽ നിക്ഷേപിച്ച മാലിന്യങ്ങൾ ഏഴു ദിവസത്തിനകം സ്വന്തം ചെലവിൽ നീക്കം ചെയ്യാനും സ്‌ക്വാഡ് നിർദ്ദേശിച്ചു. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളും പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ പി.പി അഷ്രഫ്, ഇ.പി.സുധീഷ്, കെ.ആർ.അജയകുമാർ, ഷെരികുൽ അൻസാർ, എൻ.പ്രീജിത്, ടി.ദിവാകരൻ എന്നിവർ പങ്കെടുത്തു.അതേസമയം തുരുത്തിയിലെ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തോടുകൾ നികത്തി തോടുകൾക്ക് കുറുകെ നിർമ്മിച്ച സൈഡ് വാൾ നാല് മീറ്ററോളം വീതിയിൽ പൊളിച്ച് തോട് പുനസ്ഥാപിക്കുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റിയുമായി തർക്കത്തിലുണ്ടായ സ്ഥലം നേരിൽകണ്ടു മനസിലാക്കുന്നതിന് കണ്ണൂർ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ ഷാജി, ദേശീയപാത അതോറിറ്റി പ്രൊജക്ട് മാനേജർ ചക്രപാണി, കൺസൾട്ടന്റ് ജഗദീഷ് എന്നിവരും സ്ഥലത്തെത്തി.
Kannur
റവന്യൂ റിക്കവറി അദാലത്ത്


കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും.2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം.അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല.
Kannur
ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ


കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.
Kannur
സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ്- ജില്ലാതല മെഗാക്യാമ്പ് 27ന്


കണ്ണൂർ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടിയുടെ ജില്ലാതല മെഗാക്യാമ്പ് ഫെബ്രുവരി 27ന് രാവിലെ പത്ത് മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും. കുടുംബകോടതി ജഡ്ജിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്യും.
ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. 30 വയസിന് മുകളിലുള്ള കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്കും വനിതാ പോലീസിനും കണ്ണൂര്‍ കോടതി സമുച്ചയത്തിലെ വനിതാ അഡ്വക്കേറ്റ്‌സ്, സ്റ്റാഫ് എന്നിവര്‍ക്കും വേണ്ടിയുള്ള മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണവുമാണ് നടത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്