നീലേശ്വരത്ത് ആർമി റിക്രൂട്മെന്റ് റാലി

കണ്ണൂർ : ആർമി റിക്രൂട്മെന്റ് റാലി ജൂലൈ 18 മുതൽ 25 വരെ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. കാസർകോട്, കണ്ണൂർ, വയനാട് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ 3500 പേർ പങ്കെടുക്കും. ഒരു ദിവസം 800 പേർ വീതം റാലിയിൽ കായിക ക്ഷമതാ പരിശോധനക്ക് വിധേയരാകും. കഴിഞ്ഞ ഏപ്രിലിൽ നടത്തിയ എഴുത്ത് പരീക്ഷയുടെ ഭാഗമാണ് റിക്രൂട്മെന്റ് റാലി. കായിക ക്ഷമതാ പരിശോധനയാണ് പ്രധാനമായി നടത്തുന്നത്.