മരിച്ച 20 മലയാളികളെ തിരിച്ചറിഞ്ഞു; മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ എത്തിക്കും

Share our post

കുവൈത്ത് സിറ്റി: ബുധനാഴ്ച പുലർച്ചെ കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 20 മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതിൽ 42 പേർ ഇന്ത്യക്കാരാണ്.

തിരിച്ചറിഞ്ഞ മലയാളികൾ

1. കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34).

2. കാസർഗോഡ് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി (58).

3. കണ്ണൂർ പയ്യന്നൂർ സ്വദേശി നിതിൻ കുത്തൂർ.

4. കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ.

5. മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36)

6. മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പൻ്റെ പുരക്കൽ നൂഹ് (40).

7. തൃശ്ശൂർ ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസ് (44).

8. കോട്ടയം പാമ്പാടി ഇടിമണ്ണിൽ സ്റ്റെഫിൻ ഏബ്രഹാം സാബു (29).

9. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് (38).

10.കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ശ്രീഹരി പ്രദീപ് (27).

11. പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ് ശശിധരൻ നായർ (31).

12. പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോർജ് (54).

13. പത്തനംതിട്ട കീഴ് വായ്‌പൂർ നെയ്വേലിപ്പടി സ്വദേശി സിബിൻ ടി എബ്രഹാം (31).

14. പത്തനംതിട്ട തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ (37).

15. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68)

16. പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് (56).

17.ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് മാത്യു തോമസ്.

18. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48).

19. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30).

20. കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ് (29).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!