തലശ്ശേരി-കൊട്ടിയൂർ-മൈസൂർ റെയിൽവേ വേണം

കൊട്ടിയൂർ: പ്രതിവർഷം വർധിച്ചു വരുന്ന തീർത്ഥാടക ബാഹുല്യം കണക്കിലെടുത്ത് കൊട്ടിയൂരിൽ സമാന്തര പാതകളും മേൽപ്പാലങ്ങളും തലശ്ശേരി-കൊട്ടിയൂർ- മൈസൂർ റെയിൽവേയും അടിയന്തരാവശ്യമാണെന്ന് കേരള ആധ്യാത്മിക പ്രഭാഷക സമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടലാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകും.
പ്രസിഡന്റ് കാനപ്രം ഈശ്വരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. മോഹനൻ കൊട്ടിയൂർ പ്രമേയം അവതരിപ്പിച്ചു. രമേഷ് കൈതപ്രം, കൈതപ്രം വാസുദേവൻ നമ്പൂതിരി, പ്രകാശൻ മേലൂർ, അനിൽ തിരുവങ്ങാട്, വികാസ് നരോൺ, വിനയകുമാർ മണത്തണ, ഗിരീഷ് പണിക്കർ എന്നിവർ സംസാരിച്ചു.