Connect with us

Kannur

റോഡിൽ പോലീസിൻ്റെ പരിശോധന: മദ്യപിച്ച് വാഹനമോടിച്ചാൽ പിടി വീഴും

Published

on

Share our post

കണ്ണൂർ : മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കണ്ണൂർ സിറ്റി പൊലീസ്. മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ കൈയോടെ പിടികൂടാൻ വ്യാപക പരിശോധനയാണ് സിറ്റി പൊലീസ് പരിധിയില്‍ നടക്കുന്നത്. മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിന് പൊലീസിന് നിയമപ്രകാരം അധികാരമുണ്ട്. ഈ വർഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ ആറ് വരെ സിറ്റി പൊലീസ് പരിധിയില്‍ നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായ

440 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനായി ആർ.ടി.ഒയ്ക്ക് അപേക്ഷ നല്‍കാൻ സ്റ്റേഷൻ എസ്.എച്ച്‌.ഒ മാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കൂടുതലും രാത്രികാല വാഹന പരിശോധനയ്ക്കിടയിലാണ് ഇത്തരക്കാർ പിടിയിലാക്കുന്നത്. പലപ്പോഴും മദ്യപിച്ച്‌ വാഹമോടിക്കുന്നത് ഗുരുതര വാഹന അപകടങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്. വരും ദിവസങ്ങളിലും മദ്യപിച്ച്‌ വാഹനമോടിക്കുന്നവർക്കെതിരെയും ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെയും കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

440 പേർ പിടിയില്‍

ഈ വർഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ ആറ് വരെ സിറ്റി പൊലീസ് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 440 പേർ മദ്യപിച്ച്‌ വാഹനമോടിച്ചതിന് പിടിയിലായി. കണ്ണൂർ സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളില്‍ 144 കേസുകളും തലശ്ശേരി സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളില്‍ 175 കേസുകളും കൂത്തുപറമ്ബ് സബ് ഡിവിഷൻ കീഴിലുള്ള സ്റ്റേഷനുകളില്‍ 121 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മദ്യപിച്ച്‌ വാഹനമോടിച്ചാൽ

1.മദ്യപിച്ച്‌ വാഹനം ഓടിക്കുന്നത് ഗുരുതര കുറ്റമാണ്. പുതിയ ഭേദഗതി പ്രകാരം, മദ്യപിച്ച്‌ വാഹനമോടിച്ചുവെന്ന് കണ്ടെത്തിയാല്‍ 10,000 രൂപയാണ് പിഴ. ആദ്യ തവണ പിടിക്കപ്പെട്ടാല്‍ ലൈസൻസ് താത്കാലികമായും രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ ലൈസൻസ് പൂർണമായും റദ്ദാക്കും.

2.മദ്യപിച്ച്‌ അശ്രദ്ധമായി വാഹനം ഓടിച്ച്‌, അതുവഴി ഒരാളെ മനഃപൂർവമല്ലാതെ ഇടിച്ചു കൊന്നാല്‍ ഐ.പി.സി 304എ, 279, മോട്ടർവാഹന നിയമം 185 എന്നിങ്ങനെ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കുറ്റങ്ങള്‍ നിലനില്‍ക്കുക.

3. അപകടം നടന്നാല്‍ വാഹനമോടിച്ച ആള്‍ മദ്യപിച്ചിട്ടുണ്ടെന്നു സംശയം തോന്നിയാല്‍ മോട്ടർ വാഹന നിയമത്തിലെ 203, 204 വകുപ്പുകള്‍ പ്രകാരം ബ്രീത്ത് അനലൈസറില്‍ ആദ്യം ശ്വാസം പരിശോധിക്കണം. മദ്യപിച്ചെന്നു തെളിഞ്ഞാല്‍ 12 മണിക്കൂറിനകം മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കണം.


Share our post

Kannur

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Published

on

Share our post

കോളയാട് : സി. പി. എം. പേരാവൂർ ഏരിയാ സെക്രട്ടറിയായി കേളകം പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷിനെ ഏരിയാ സമ്മേളനം തിരഞ്ഞെടുത്തു. കെ. ടി. ജോസഫ്, കെ. സുധാകരൻ, പി. വി. പ്രഭാകരൻ, അഡ്വ. കെ. ജെ. ജോസഫ്, തങ്കമ്മ സ്കറിയ, ടി. വിജയൻ, കെ. എ. രജീഷ്, ജിജി ജോയ്, എ. ഷിബു, പി. കെ. സുരേഷ്ബാബു, അഡ്വ. ജാഫർ നല്ലൂർ, പി. പ്രഹ്ലാദൻ, എ. ഷാജു, കെ. സി. ജോർജ്, കെ. പി. സുരേഷ്‌കുമാർ, ടി. രഗിലാഷ്, ടി.പ്രസന്ന, എം. ബിജു എന്നിവരാണ് ഏരിയ കമ്മറ്റിയിലെ മറ്റംഗങ്ങൾ. നിലവിലെ അംഗങ്ങളായ കെ. ശശീന്ദ്രൻ, കെ. വത്സൻ, എം. എസ്. വാസുദേവൻ, അഡ്വ. എം. രാജൻ, എം. എസ്. അമൽ എന്നിവർക്ക് പകരം കെ. പി. സുരേഷ്‌കുമാർ, കെ. സി.ജോർജ്, ടി. രഗിലാഷ്, ടി. പ്രസന്ന, എം. ബിജു എന്നിവർ പുതുതായി കമ്മറ്റിയിലെത്തി. കെ. പി. സുരേഷ്‌കുമാറും കെ. സി.ജോർജും  എം. ബിജുവും മുൻപ് ഏരിയാ കമ്മിറ്റിയംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്.


Share our post
Continue Reading

Kannur

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Published

on

Share our post

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഹാ​ളി​ലെ മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​ർ​വി​സി​ല്‍ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ 14ാം വാ​ര്‍ഡാ​യ കൈ​ത​പ്ര​ത്തെ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക പൊ​ടി​ക്ക​ളം സ്വ​ദേ​ശി മി​നി മാ​ത്യു​വി​നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം ഐ.​സി.​ഡി.​എ​സ് ഓ​ഫി​സ​ര്‍ ശ്യാ​മ​ള സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.ശ്രീ​ക​ണ്ഠ​പു​രം ബ​സ്​ സ്റ്റാ​ൻ​ഡി​ന് സ​മീ​പം ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ല്‍ കെ. ​നാ​രാ​യ​ണ​ന്‍ സ്മാ​ര​ക ഹാ​ളു​ണ്ട്. അ​വി​ടെ​യാ​ണ് മാ​സം തോ​റു​മു​ള്ള അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​മാ​രു​ടെ യോ​ഗം ഉ​ൾ​പ്പെ​ടെ യോ​ഗ​ങ്ങ​ൾ ചേ​രാ​റു​ള്ള​ത്. ഒ​ക്‌​ടോ​ബ​ര്‍ മാ​സം ഇ​വി​ടെ യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ ഹാ​ള്‍ നി​റ​യെ മാ​ലി​ന്യം കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് മി​നി മാ​ത്യു അ​ത് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍ത്തി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ക്ക് അ​യ​ച്ചു​കൊ​ടു​ത്തു.

ഹാ​ള്‍ ഉ​ട​ന്‍ വൃ​ത്തി​യാ​ക്കു​മെ​ന്നും അ​തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ മി​നി മാ​ത്യു​വി​ന് മ​റു​പ​ടി​യും ന​ല്‍കി. എ​ന്നാ​ല്‍, ഈ ​മാ​സം ആ​ദ്യം വീ​ണ്ടും യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ ഹാ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് മി​നി മാ​ത്യു വീ​ണ്ടും അ​ത് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍ത്തി അ​യ​ച്ചു​കൊ​ടു​ത്തു. ഇ​തി​ന് പി​റ​കെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ് ഐ.​സി.​ഡി.​എ​സ് ഓ​ഫി​സ​ര്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മി​നി മാ​ത്യു​വി​ന് ക​ത്ത് ന​ല്‍കി​. ഇ​തി​ന് മ​റു​പ​ടി​യും ന​ല്‍കി. എ​ന്നാ​ല്‍, മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് 15ന് ​വീ​ണ്ടും ഐ.​സി.​ഡി.​എ​സ് ഓ​ഫി​സ​ര്‍ ക​ത്ത് ന​ല്‍കി. അ​തി​നും മ​റു​പ​ടി ന​ല്‍കി. അ​തി​ന് പി​റ​കെ നേ​ര​ത്തേ എ​ടു​ത്ത വി​ഡി​യോ മി​നി മാ​ത്യു ത​ന്റെ ഫേസ് ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ അ​വ​ഹേ​ളി​ക്കും​വി​ധം വാ​ര്‍ത്ത പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം മി​നി മാ​ത്യു​വി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ യു.​ഡി.​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. മി​നി മാ​ത്യു സ​ജീ​വ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​യാ​ണ്. സ​സ്‌​പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്.


Share our post
Continue Reading

Kannur

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

Published

on

Share our post

തളിപ്പറമ്പ്: പതിമൂന്നു വയസ്സുകാരിയെ ബസിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിയായ വയോധികന് ആറ് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി സ്വദേശിയും കൂവേരി ശ്രീമാന്യമംഗലത്ത് താമസക്കാരനുമായ എം. ആന്റണിയെയാണ് (66) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.2023 ജൂൺ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാതാവിനോടൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന 13 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.അന്നത്തെ തളിപ്പറമ്പ് എസ്.ഐ ആയിരുന്ന യദുകൃഷ്ണനായിരുന്നു കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.


Share our post
Continue Reading

Kannur21 mins ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur4 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur4 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR4 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY4 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala5 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY5 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala5 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala5 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala5 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!