കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി : കേരള ഹൈക്കോടതിയില്‍ ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം (റിക്രൂട്ട്മെന്റ് നമ്പര്‍ 9/2024). നേരിട്ടുള്ള നിയമനമാണ്. ഒഴിവ്: 34. ശമ്പളം: 23,000 – 50,200 രൂപ. യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ബിരുദം ഉണ്ടായിരിക്കരുത്. പ്രായം: 02-01-1988 നും 01-01-2006 നും ഇടയില്‍ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). പ്രായപരിധിയില്‍ സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ട്.
പരീക്ഷ, അഭിമുഖം എന്നിവക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലാണ് എഴുത്ത് പരീക്ഷ. ആകെ മാര്‍ക്ക് 100 (ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്സ് 50 മാര്‍ക്ക്, ന്യൂമറിക്കല്‍ എബിലിറ്റി 20 മാര്‍ക്ക്, മെന്റല്‍ എബിലിറ്റി 15 മാര്‍ക്ക്, ജനറല്‍ ഇംഗ്ലീഷ് 15 മാര്‍ക്ക്). 75 മിനിറ്റാണ് സമയ ദൈര്‍ഘ്യം. പരീക്ഷ മാധ്യമം: ഇംഗ്ലീഷ്, മലയാളം. പത്ത് മാർക്കിൻ്റേതാണ് അഭിമുഖം.
പരീക്ഷ കേന്ദ്രങ്ങള്‍: തൃശ്ശൂര്‍, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കോഴിക്കോട്. വണ്‍ ടൈം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് രണ്ട്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: hckrecruitment.keralacourts.in