കണ്ണൂർ ജില്ലാ അണ്ടർ 19 ചെസ് സെലക്ഷൻ ജൂൺ 23ന്

കണ്ണൂർ : ജില്ലാ ചെസ് പാരന്റ്സ് ഫോറവും ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റിയും സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 19 (ഓപ്പൺ & ഗേൾസ്) സെലക്ഷൻ ചാമ്പ്യൻഷിപ്പ് ജൂൺ 23 രാവിലെ ഒൻപതിന് തലശ്ശേരിയിൽ നടക്കും. 2005 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച കണ്ണൂർ ജില്ലാ നിവാസികൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ ജനന സർട്ടിഫിക്കറ്റ് കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് കോപ്പി, സ്റ്റാമ്പ് സൈസ് ഫോട്ടോ (രണ്ടെണ്ണം) എന്നിവ ഹാജരാക്കണം.
ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിൽ ആദ്യ നാല് സ്ഥാനം നേടുന്നവർ സംസ്ഥാന അണ്ടർ 19 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും. മത്സരാർത്ഥികൾ 21ന് വൈകിട്ട് ഒൻപതിന് മുമ്പ് 150 രൂപ ഫീ അടച്ച് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/1TUyGNQtYa37qkmJ6 Gpay No : 9388775570 (Gpay note ൽ മത്സരാർത്ഥിയുടെ പേര് എഴുതേണ്ടതാണ്). വിശദ വിവരങ്ങൾക്ക്: 9846879986, 9605001010, 9048491234.