നയിക്കേണ്ടത് ഇന്ത്യയെ, ഇവിടെ നില്‍ക്കാനാവില്ല; രാഹുല്‍ വയനാട് വിടുമെന്ന് സ്ഥിരീകരിച്ച് സുധാകരൻ

കല്പറ്റ: രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലം വിടുന്നുവെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. ഇന്ത്യ നയിക്കേണ്ട രാഹുൽ വയനാട്ടിൽ വന്ന് നിൽക്കാൻ ആവില്ലെന്ന് കെ. സുധാകരൻ പറഞ്ഞു.
റായ് ബറേലി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും ജയിച്ച രാഹുൽ ഏത് മണ്ഡലം ഉപേക്ഷിക്കും എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോൾ കെ.പി.സി.സി അധ്യക്ഷൻ തന്നെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. നമ്മൾ ദുഃഖിച്ചിട്ട് കാര്യമില്ല. ഇന്ത്യ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ ആകില്ല – കെ. സുധാകരൻ പറഞ്ഞു.