കാലവർഷം:കണ്ണൂർ ജില്ലയിൽ ഒരു വീട് പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു

കണ്ണൂർ : ജൂൺ ഒന്നു മുതലുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ പതിനൊന്ന് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. തളിപ്പറമ്പ് താലൂക്കിലാണ് ഒരു വീട് പൂർണമായും തകർന്നത്. പയ്യന്നൂർ താലൂക്കിൽ നാല് വീടുകൾ ഭാഗിക മായി തകർന്നു. ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ രണ്ടു വീടുകൾ വീതവും കണ്ണൂർ താലൂക്കിൽ ഒരു വീടും ഭാഗികമായി തകർന്നതായി റിപ്പോർട്ട് ചെയ്തു.