ഷാഫി പറമ്പിൽ എം.എൽ.എ സ്ഥാനം രാജിവെച്ചു
        
        തിരുവനന്തപുരം: ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമർപ്പിച്ചത്. വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതിന് പിന്നാലെയാണ് രാജി.