പി.ബാലൻ മാസ്റ്റർ അന്തരിച്ചു

വടകര: പ്രമുഖ സോഷ്യലിസ്റ്റും പ്രഭാഷകനും അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാനനേതാവും പൊതു പ്രവർത്തകനും ഹരിതാമൃതം ചീഫ് കോർഡിനേറ്ററും ദേശീയ അധ്യാപക അവാർഡ് ജേതാവുമായിരുന്ന പി.ബാലൻ മാസ്റ്റർ (82) അന്തരിച്ചു. മൃതദേഹം ചൊവ്വാഴ്ച ഉച്ച 12 മുതൽ രണ്ടു മണിവരെ വടകര ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. ശവസംസ്കാരം വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ (പാലോളിപ്പാലം എസ്പി ഓഫീസിന് സമീപം).