Kerala
കെ ഫോൺ ഫുൾ ഓൺ ; വാണിജ്യ കണക്‌ഷൻ 10,000 കടന്നു , 14,000 സൗജന്യ കണക്‌ഷൻ ഉടൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് പുതുവേഗം. കെ ഫോൺ വാണിജ്യ കണക്‌ഷനുകളുടെ എണ്ണം ഈ മാസം 10,000 കടന്നു. 130 വൻകിടസ്ഥാപനത്തിന് കണക്‌ഷൻ (ഇന്റർനെറ്റ് ലീസ്ഡ് ലൈൻ) നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 14,000 കുടുംബത്തിനുകൂടി ഉടൻ സൗജന്യ കണക്‌ഷനുകൾ ലഭ്യമാക്കും. ഇതുവരെ 5856 കുടുംബത്തിനാണ് സൗജന്യ കണക്‌ഷൻ നൽകിയത്. പ്രതിദിനം 20 എം.ബി.പി.എസ് വേഗത്തിൽ 1.5 ജിബി ഡാറ്റയാണ് സൗജന്യ കണക്‌ഷനിൽ നൽകുന്നത്.
വിവിധ ജില്ലകളിൽ 26,573 സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും കെ ഫോൺ ലഭ്യമാക്കി. ബാക്കിയുള്ള സ്ഥാപനങ്ങളിൽ കണക്‌ഷൻ നൽകാനുള്ള നടപടി അതിവേഗത്തിലാണ്. വൻകിട കമ്പനികളിൽ കൂടുതൽ ഇന്റർനെറ്റ് ലീസ്ഡ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇന്റർനെറ്റ് ലീസ്ഡ് ലൈൻ, ഡാർക്ക് ഫൈബറുകളുടെ പാട്ടക്കരാർ എന്നിവയിലൂടെ മികച്ച വരുമാനമാണ് കെ ഫോൺ ലക്ഷ്യമിടുന്നത്. കെ ഫോണിന്റെ ആവശ്യം കഴിഞ്ഞുള്ള 10 മുതൽ 14 വരെ കോർ ഫൈബറുകൾ പാട്ടത്തിന് നൽകുന്നതിലൂടെയും വരുമാനം ലഭിക്കും. 5000 കിലോമീറ്റർ ഡാർക്ക് ഫൈബറുകൾ വിവിധ കമ്പനികൾക്ക് ഇതിനകം പാട്ടത്തിന് നൽകി. ഈ വർഷം അവസാനത്തോടെ ഇത് 10,000 കിലോമീറ്ററാക്കും. ഇതിലൂടെ 50 കോടി വരുമാനം നേടും. ബെല്ലിന് നൽകേണ്ട ടെൻഡർ തുക, കിഫ്ബിയിലേക്കുള്ള തിരിച്ചടവ്, ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് ചാർജ്, ഇലക്ട്രിസിറ്റി ചാർജ്, അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്, ഡിഒടിക്ക് അടയ്‌ക്കേണ്ട തുക എന്നിവ ഉൾപ്പെടെ മാസം 15 കോടി രൂപ വീതമാണ് കെ ഫോണിന് ചെലവ്.
● കണക്‌ഷൻ ലഭിക്കാൻ
വാണിജ്യാടിസ്ഥാനത്തിൽ പുതിയ കെ ഫോൺ കണക്‌ഷനും സേവനങ്ങളും ലഭ്യമാക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പും www.kfon.in എന്ന വെബ്സൈറ്റും സന്ദർശിക്കുക.
●നിരക്ക് ഇങ്ങനെ
പ്രതിമാസതുക ഡാറ്റ (ജിബി) വേഗം (എംബിപിഎസ് )
299 3000 ജിബി,
20 എംബിപിഎസ്
349 3000 30
399 4000 40
449 5000 50
499 4000 75
599 5000 100
799 5000 150
999 5000 200
1249 5000 250
Kerala
വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി


വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി. ജനവാസമേഖലയോട് ചേര്‍ന്നുള്ള നെല്ലിമുണ്ടയിലെ തേയിലത്തോട്ടത്തിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ ആഴ്ച ഇതേ തേയിലത്തോട്ടത്തിന്റെ മറുവശത്ത് മറ്റൊരു പുലിയെ കെണിവച്ച് പിടിച്ചിരുന്നു. എന്നാല്‍ കെണിയില്‍ മുന്‍കാലുകള്‍ പെട്ടനിലയിലായതിനാല്‍ പിന്നീട് മയക്കുവെടി വച്ച് വല ഉപയോഗിച്ചായിരുന്നു പുലിയെ പിടികൂടിയത്. ആളുകളെ ആക്രമിച്ചതായി വിവരമില്ലെങ്കിലും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനാല്‍ ഭീതിയിലാണ് പ്രദേശവാസികള്‍.
Kerala
പുതിയ തരം തട്ടിപ്പ്, ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ഗിഫ്റ്റ് ബോക്സ്; കേരള പൊലീസ് അറിയിപ്പ്


ഓൺലൈൻ ഗെയിമിഗിന്റെ പേരിൽ പുതിയതരം തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഗെയിം കളിക്കാൻ വേണ്ടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് ഗെയിം സൈറ്റിൽ കയറാൻ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് രീതി.ലിങ്കിൽ കയറുമ്പോൾ ഗിഫ്‌റ്റ് ബോക്സ് ലഭിക്കുകയും അതിൽ നിന്നു ഗോൾഡൻ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫർ വിലയിൽ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടർന്ന് പണം കൊടുത്ത് ഗിഫ്‌റ്റ് വാങ്ങിക്കഴിയുമ്പോൾ നല്ലൊരു ലാഭത്തിൽ തന്നെ ആ സൈറ്റിൽ വിൽക്കാൻ തട്ടിപ്പുകാർ സഹായിക്കുന്നു.കിട്ടിയ ലാഭ കണക്കുകൾ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങാൻ പണം നൽകി കഴിയുമ്പോൾ വിൽക്കാൻ ആളെ കിട്ടാതെ ആകുന്നു.
പണം തിരിച്ചു കിട്ടാതെ ആകുമ്പോൾ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Kerala
എയര്‍ടെലിന് പിന്നാലെ ജിയോയും മസ്‌കിന്റെ സ്റ്റാര്‍ ലിങ്കുമായി കൈകോര്‍ത്തു


മുംബൈ : രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നടപ്പാക്കാന്‍ എയര്‍ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറില്‍ ഒപ്പുവെച്ചു.ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ് എക്സുമായി കരാര്‍ ഒപ്പുവെച്ചതായി ഭാരതി എയര്‍ടെല്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് ജിയോയുടെയും പ്രഖ്യാപനം.ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും സ്റ്റാര്‍ലിങ്ക് സൊല്യൂഷൻ ലഭ്യമാക്കും. അതേസമയം, സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാൻ സ്പെയ്സ് എക്സിന് ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്.വിവിധ നിയന്ത്രണ ഏജന്‍സികളുടെ അനുമതി ലഭ്യമായിട്ടില്ല. അനുമതികള്‍ ലഭിച്ച ശേഷമേ എയര്‍ടെല്ലിന്റെയും ജിയോയുടെയും കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്