Connect with us

Social

ആപ്പുകള്‍ ലോക്ക് ചെയ്യാം, ഹൈഡ് ചെയ്യാം, പുതിയ ഫീച്ചറുകളുമായി ഐ.ഒ.എസ് 18

Published

on

Share our post

പുതിയ ഐ.ഒ.എസ് പതിപ്പില്‍ എന്തെല്ലാം സൗകര്യങ്ങളുണ്ടാകുമെന്ന ആകാംക്ഷയ്ക്ക് അവസാനമിട്ട് പുതിയ ഐ.ഒ.എസ് 18 അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. നിരവധി പുതിയ ഫീച്ചറുകളുമായാണ് ഐ.ഒ.എസ് 18 എത്തുന്നത്. കസ്റ്റമൈസേഷന്‍ സൗകര്യങ്ങളും പ്രൈവസി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു. അവ എന്തെല്ലാം എന്ന് നോക്കാം.

ഹോം സ്‌ക്രീന്‍ കസ്റ്റമൈസേഷന്‍ സൗകര്യമാണ് ഇതില്‍ ആദ്യത്തേത്.ഐ.ഒ.എസ് 18 അപ്‌ഡേറ്റ് എത്തിയാല്‍ ഫോണിലെ പ്രകടമായ മാറ്റം ഇതായിരിക്കും. ഇനി മുതല്‍ ഐഫോണ്‍ ഹോം സ്‌ക്രീനിലെ ആപ്പുകള്‍ സ്‌ക്രീനില്‍ ഏത് ഭാഗത്തേക്കും ഇഷ്ടാനുസരണം നീക്കിവെക്കാനാവും. ഇതിന് പുറമെ ആന്‍ഡ്രോയിഡിലെ മെറ്റീരിയല്‍ യു ഡിസൈനിന് സമാനമായി വാള്‍പേപ്പറിന് അനുയോജ്യമായി ആപ്പ് ഐക്കണുകളുടെ നിറം മാറ്റാനും കഴിയും. ഡാര്‍ക്ക് മോഡ് എന്ന പുതിയ ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ സെന്ററിന്റെ ഡിസൈനിലും ആപ്പിള്‍ മാറ്റം വരുത്തി. ഇനി തേഡ് പാര്‍ട്ടി ആപ്പുകളുടെ ബട്ടണുകളും കണ്‍ട്രോള്‍ സെന്ററില്‍ ഉള്‍പ്പെടുത്താനാവും. ഓരോ ടൈലുകളുടെയും വലിപ്പം ക്രമീകരിക്കാനാവും.

ഐഫോണിലെ പുതിയ സ്വകാര്യതാ ഫീച്ചറുകളാണ് അടുത്തത്. ഐഫോണിലെ ആപ്പുകള്‍ ഫേസ് ഐഡിയോ പാസ് വേഡോ ഉപയോഗിച്ച് ലോക്ക് ചെയ്യാനാവും. ഇത് കൂടാതെ ആപ്പുകള്‍ ഹൈഡ് ചെയ്യാനും സൗകര്യമുണ്ടാവും. ഹൈഡ് ചെയ്യുന്ന ആപ്പുകള്‍ ഹോംസ്‌ക്രീനില്‍ നിന്ന് നീക്കം ചെയ്ത് ആപ്പ് ലൈബ്രറിയിലെ ലോക്ക് ചെയ്ത പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റും.

മെസേജിങ് ആപ്പിലെ അപ്ഡേറ്റുകളാണ് അടുത്തത്. മെസേജിങ് ആപ്പില്‍ വരുന്ന സന്ദേശങ്ങളോട് ഇമോജികളിലൂടെ പ്രതികരിക്കുന്നതിനായുള്ള സൗകര്യമാണ് ടാപ്പ് ബാക്കുകള്‍. ടാപ്പ് ബാക്കുകളില്‍ ഇനി ഏത് ഇമോജി വേണമെങ്കിലും ഉപയോഗിക്കാനാവും. ഇതിന് പുറമെ ടെക്സ്റ്റ് ഫോര്‍മാറ്റ്, ടെക്സ്റ്റ് ഇഫക്ട്സ്, തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. ഇതുവഴി സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ടെക്സ്റ്റിന് അണ്ടര്‍ലൈന്‍ കൊടുക്കാനും ബോള്‍ഡ് ആക്കാനുമെല്ലാം സാധിക്കും. ഒപ്പം ടെക്സ്റ്റിന് ചില ആനിമേഷന്‍ ഇഫക്ടുകള്‍ നല്‍കാനുമാവും.

മെയില്‍ ആപ്പില്‍ പുതിയ കാറ്റഗറികള്‍ അവതരിപ്പിച്ചു. ഇമെയില്‍ സന്ദേശങ്ങളെ ട്രാന്‍സാക്ഷന്‍സ്,. അപ്ഡേറ്റ്സ്, പ്രൊമോഷന്‍സ് എന്നിങ്ങനെ വേര്‍തിരിക്കാനാവും. വാണിജ്യ ഇമെയിലുകള്‍ അയക്കുന്ന സ്ഥാപനങ്ങളുടെ സന്ദേശങ്ങള്‍ ഒന്നിച്ച് കാണാനുമാവും. ഇതിനായി വ്യക്തി വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു. അതേസമയം വലിയ പ്രൊസസിങ് ആവശ്യമുള്ള ജോലികള്‍ക്കായി ആപ്പിളിന്റെ പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ട് സേവനം പ്രയോജനപ്പെടുത്തും. ആവശ്യമുള്ള ഡാറ്റ മാത്രം സെര്‍വറിലേക്ക് അയക്കുമെന്നും അവ ശേഖരിക്കില്ലെന്നും ആപ്പിള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ ഫോട്ടോസ് ആപ്പിലെ ചിത്രങ്ങളുടെ ക്രമീകരണങ്ങള്‍, മാപ്സിലെ പുതിയ ഫീച്ചറുകള്‍ എന്നിവയും ആപ്പിള്‍ പ്രഖ്യാപിച്ചു.


Share our post

Social

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്; സ്റ്റാറ്റസില്‍ ഇനി പാട്ടുകളും ചേര്‍ക്കാം

Published

on

Share our post

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേര്‍ക്കാം. കഴിഞ്ഞദിവസത്തെ അപ്‌ഡേറ്റിലൂടെയാണ് വാട്‌സാപ്പ് സ്റ്റാറ്റസില്‍ സംഗീതവും ചേര്‍ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ലഭ്യമായതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പിലും നല്‍കിയിരിക്കുന്നത്.പുതിയ അപ്‌ഡേറ്റിന് പിന്നാലെ വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നവേളയില്‍ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭ്യമായിട്ടുണ്ട്. വാട്‌സാപ്പില്‍ ‘ആഡ് സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്താല്‍ മുകളിലായി ‘മ്യൂസിക് നോട്ടി’ന്റെ ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം. സ്റ്റാറ്റസുകളില്‍ പങ്കുവെയ്ക്കുന്ന പാട്ടുകള്‍ ‘എന്‍ഡ്-ടു-എന്‍ഡ്’ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഉപഭോക്താക്കള്‍ പങ്കിടുന്ന പാട്ടുകള്‍ വാട്‌സാപ്പിന് കാണാനാകില്ലെന്നും ഉപഭോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാനാവുകയുള്ളൂവെന്നും പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച് വാട്‌സാപ്പ് അറിയിച്ചു.


Share our post
Continue Reading

Social

വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറെത്തി; വോയ്‌സ് മെസേജുകളെല്ലാം ഇനി വായിക്കാം, എങ്ങനെയെന്നറിയാം

Published

on

Share our post

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകും. ഇതോടെ വോയ്സ് മെസ്സേജ് കേള്‍ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അവ ട്രാന്‍സ്ക്രിപ്റ്റ് ചെയ്ത് വായിക്കാന്‍ സാധിക്കും 2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും, യാതൊരു വിവരവും തങ്ങൾ ശേഖരിക്കില്ലെന്നും വാട്സ്ആപ്പ് തന്നെ പറയുന്നുണ്ട്.
ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നെ ഭാഷകളിലാണ് നിലവിൽ ട്രാൻസ്‌ക്രിപ്റ്റ് സംവിധാനമുള്ളത്‌. ഹിന്ദിയോ, മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളോ നിലവിൽ ലഭ്യമല്ല.വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തണം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് തുറന്ന് ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. തുടർന്ന് താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. ഇപ്പോൾ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം.


Share our post
Continue Reading

Social

കരളിന്റെയും വൃക്കയുടെയും ആരോഗ്യം പ്രധാനമാണ്, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

Published

on

Share our post

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളാണ് കരളും വൃക്കയും. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും മൊത്തത്തിലുള്ള ആരോഗ്യത്തിലും കരളും കിഡ്‌നിയും പ്രധാന പങ്ക് വഹിക്കുന്നു. രാവിലെ വെള്ളം കുടിക്കുന്നത് ഈ രണ്ട് അവയവങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിന് സഹായകമാണ്. പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ചില പാനിയങ്ങള്‍ വൃക്കകളെയും കരളിനെയും സഹായിക്കുന്നു. ഈ പാനിയങ്ങള്‍ രാവിലെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം,
ഒരുനുള്ള് മഞ്ഞള്‍ ചേര്‍ത്ത നാരങ്ങാവെളളം.

നാരങ്ങാവെള്ളത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ വിഷവസ്തുക്കളെ ഇല്ലാതാക്കാനും ആവശ്യത്തിന് ജലാംശം നല്‍കാനും സഹായിക്കുന്നു. നാരങ്ങാവെളളത്തോടൊപ്പം ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കുന്നത് ശുദ്ധീകരണ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ കരളിന്റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട സംയുക്തമാണ്. 2018 ല്‍ നടന്ന ഒരു പഠനത്തിലാണ് കുര്‍ക്കുമിന്‍ കരള്‍ തകരാറുകള്‍ ചികിത്സിക്കാന്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയത്.

തയ്യാറാക്കുന്ന വിധംഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ അര നാരങ്ങ പിഴിഞ്ഞൊഴിച്ച് ഒരു നുളള് മഞ്ഞളും ചേര്‍ത്ത് ഇളക്കി വെറും വയറ്റില്‍ കുടിക്കാം.

ജീരകവെള്ളം

നമ്മുടെയെല്ലാം വീടുകളില്‍ സാധാരണയായി ഉപയോഗിക്കാറുള്ളതാണ് ജീരകവെള്ളെം. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കരളിലെ വിഷാംശം ഇല്ലാതാക്കാനും പ്രോത്സാഹിപ്പിക്കുന്നു. അധികമായുള്ള സോഡിയവും ജലാംശവും പുറംതള്ളുകയും വൃക്കകളുടെ ഭാരം കുറയ്ക്കുകയും ചെയ്യും. കൂടാതെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

തയ്യാറാക്കുന്ന വിധംഒരുടീസ്പൂണ്‍ ജീരകം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. രാവിലെ വെള്ളം ചൂടാക്കി ജീരകം ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിച്ചെടുക്കുക. ചൂടോടെ കുടിക്കാം.

നെല്ലിക്കാ ജ്യൂസ്

ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ടും വിറ്റാമിന്‍ സി കൊണ്ടും സമ്പന്നമാണ് നെല്ലിക്ക. ഇത് കരളിനെയും വൃക്കയേയും വിഷവിമുക്തമാക്കുന്ന പ്രതിദത്ത പരിഹാരമാണ് . ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും കരളിനെ വിഷവിമുക്തമാക്കുകയും ചെയ്യും.
തയ്യാറാക്കുന്ന വിധംനെല്ലിക്ക വെള്ളത്തിലിട്ട് അടിച്ച് ജ്യൂസുണ്ടാക്കി രാവിലെ വെറുംവയറ്റില്‍ കുടിക്കാം.

കരിക്കും വെള്ളം

കരിക്കുംവെള്ളം ഏറ്റവും നല്ല പ്രകൃതിദത്ത പാനിയമാണ്. ഇത് കരളിനെയും വൃക്കയേയും വിഷവിമുക്തമാക്കുന്നതിനുള്ള മികച്ച പാനിയമാണ്. ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമായ ഇവ ശരീരത്തിന്റെ വെള്ളത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. കരിക്കും വെള്ളത്തിലുളള സ്വാഭാവിക ഡൈയൂറിക് ഗുണങ്ങള്‍ വൃക്കകളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും പൊട്ടാസ്യത്തിന്റെ അളവ് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

ഇഞ്ചി, പുതിന ചായ

ദഹനത്തെ സഹായിക്കുന്നതിനും ശരീരം വിഷമുക്തമാക്കാനും സഹായിക്കുന്നതുകൊണ്ട് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചിയും പുതിനയും. ഇഞ്ചിക്ക് കരളിലെ വിഷവസ്തുക്കളെ കാര്യമായി സംസ്‌കരിക്കാനുള്ള കഴിവുണ്ട്. പുതിന ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ സുഖകരമാക്കുന്നു.


Share our post
Continue Reading

Trending

error: Content is protected !!