കോളയാട് പെരുവയിൽ കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ

കോളയാട്: പെരുവ പാറക്കുണ്ട് ട്രൈബൽ കോളനിയിലെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. തെനിയാടൻ കുമ്പ , ടി.ജയൻ എന്നിവരുടെ കൃഷിയിടത്തിൽ തിങ്കളാഴ്ച രാത്രിയിലാണ് കാട്ടാനയിറങ്ങിയത്. മൂന്ന് കുലച്ച തെങ്ങ്, 46 കമുക്, 50 നേന്ത്രവാഴ തുടങ്ങി സർവതും ചവിട്ടി മെതിച്ചു. ദിവസങ്ങളായി കാട്ടാന കൂട്ടം തറപ്പികണ്ടം, തെറ്റുമ്മൽ, ആക്കംമൂല, സ്രാമ്പിതാഴെ, മലയിൽ, പന്നിയോട് തുടങ്ങിയ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.കാട്ടാനകളെ തുരത്താൻ കഴിഞ്ഞ വർഷം വാച്ചർമാരെ നിയോഗിച്ചിരുന്നു. ഇപ്പോൾ അതുമില്ലെന്ന് കർഷകർ ആരോപിക്കുന്നു .നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു.