പോക്‌സോ കേസിൽ അച്ഛന് 18 വർഷം കഠിന തടവ്

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസ്സിൽ അച്ഛന് 18 വർഷം കഠിന തടവും 40,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക തടവിനും ശിക്ഷിച്ചു. ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ്പി.എം സുരേഷാണ് ശിക്ഷ വിധിച്ചത്. പതിനാറുകാരിയായ പെൺകുട്ടിയെ സ്വന്തം വീട്ടിൽ പല തവണ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കേസ്. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഒന്നിച്ചനുഭവിച്ചാൽ മതി. ഹൊസ്ദുർഗ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്‌പെക്ടർ കെ. വേലായുധനാണ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.