തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു” എന്നത് വ്യാജവാർത്ത; നിയമനടപടി സ്വീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Share our post

തളിപ്പറമ്പ്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെ തകർക്കാൻ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ‘മഞ്ഞപ്പിത്ത വ്യാപനം’ വ്യാജമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.തളിപ്പറമ്പ് നഗരസഭയിലെ ഒരു സ്ഥാപനത്തിൽ കഴിഞ്ഞ മാസം മഞ്ഞപ്പിത്ത ബാധയുമായി ബന്ധപ്പെട്ട പരിശോധന നടത്തിയപ്പോൾ ഒരു കിണറിലെ വെള്ളമാണ് ഉറവിടമെന്നു കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. കൂടാതെ നഗരസഭയുടെ കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും വെള്ളം
പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാനും നഗരസഭ ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് നഗരത്തിൽ മുഴുവൻ മഞ്ഞപ്പിത്തം പടരുന്നുണ്ടെന്നും അതിനാൽ ടൗണിൽ നിന്നും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പരമാവധി ഒഴിവാക്കുക എന്നുള്ള വ്യാജ പ്രചരണം സാമൂഹ്യ മാധ്യമങ്ങളുടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് തളിപ്പറമ്പ് നഗരത്തിലെ വ്യാപാര ശൃംഖലയെ തകർക്കാനുള്ള ഗൂഢമായ നീക്കമാണെന്നും വസ്തുത എന്താണെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി അഭ്യർത്ഥിച്ചു.

വലിയ പെരുന്നാൾ പ്രമാണിച്ച് കച്ചവടം നടക്കുന്ന ഈ സമയത്ത് ഇത്തരമൊരു വ്യാജ പ്രചരണം തളിപ്പറമ്പ് നഗരത്തെ തകർക്കാൻ വേണ്ടിയാണെന്നും ഇത് തികച്ചും വ്യാജമാണെന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. തളിപ്പറമ്പിൽ വരുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല എന്നുള്ളതും കാലാവസ്ഥ വ്യതിയാനം സംഭവിക്കുമ്പോൾ കാലാകാലങ്ങളിൽ നമ്മുടെ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളുടെ ഫലമായി ഇത്തരം രോഗങ്ങൾ പടരുന്നത് സ്വാഭാവികമാണ്.

തളിപ്പറമ്പിലെ ഒരു നിശ്ചിത സ്ഥലത്ത് മാത്രം ഉണ്ടായ അത്തരമൊരു രോഗബാധ നഗരസഭാ അധികൃതർ ഇടപെട്ട് കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടും അത് മുതലെടുത്തു കൊണ്ട് നടത്തുന്ന ഇത്തരം കുപ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സമിതി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!