സ്മാർട്ട് റോഡുകൾ ഈ മാസം തുറക്കും

Share our post

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.എഫ്ബി തലസ്ഥാനത്ത് നിർമിക്കുന്ന റോഡുകളിൽ ശേഷിക്കുന്നവയുടെ ആദ്യഘട്ട ടാറിങ്‌ ജൂൺ അവസാനം പൂർത്തിയാക്കും. കനത്ത മഴ തുടരുന്നുണ്ടെങ്കിലും പലയിടത്തും കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് അതിവേ​ഗത്തിലാണ് പ്രവൃത്തി പുരോ​ഗമിക്കുന്നത്. ജനറൽ ആസ്പത്രി– വഞ്ചിയൂർ റോഡിൽ ശേഷിക്കുന്ന ഹോളി ഏയ്ഞ്ചൽസ് സ്കൂൾ മുതൽ വഞ്ചിയൂർ വരെയുള്ള ഭാ​ഗത്തെ ടാറിങ് ഒഴാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ഇവിടത്തെ സ്വീവറേജ് മാൻഹോളിന്റെ നിർമാണം പൂർത്തിയായി. ടാറിങ് അവസാനവട്ട പ്രവൃത്തിയാണ് നടക്കുന്നത്.

-ഓവർബ്രിഡ്‌ജ്‌– ഉപ്പിടാംമൂട്‌ റോഡിൽ -ഓവർബ്രിഡ്‌ജ്‌ മുതൽ ചെട്ടിക്കുളങ്ങര ക്ഷേത്രം വരെയുള്ള റോഡ് നിരപ്പാക്കൽ പ്രവൃത്തികൾ നടക്കുകയാണ്. രണ്ട് ദിവസത്തിനകം ടാർ ചെയ്യും. ബാക്കിയുള്ള ഭാ​ഗത്ത് ജല അതോറിറ്റിയുടെ നിർമാണം പുരോ​ഗമിക്കുകയാണ്. തൈക്കാട് ഹൗസ് -–- കീഴേ തമ്പാനൂർ (എം ജി രാധാകൃഷ്ണൻ റോഡ്) റോ‍ഡിന്റെ ശാസ്താക്ഷേത്രം മുതൽ തൈക്കാട് ഹൗസ് വരെയുള്ള ഭാ​ഗത്ത് കുടിവെള്ള പൈപ്പിടലാണ് നടക്കുന്നത്. 15ന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കി സഞ്ചാരയോ​ഗ്യമാക്കുമെന്ന് കെ.ആർ.എഫ്ബി അധികൃതർ അറിയിച്ചു. ബേക്കറി ജങ്‌ഷൻ –-ഫോറസ്‌റ്റ്‌ ഓഫീസ്‌ റോഡും ഈ മാസം അവസാനം തുറന്ന് നൽകും. നാലുവരിപ്പാതയായ ചെന്തിട്ട– ആൽത്തറ റോഡിന്റെ ആദ്യഘട്ട ടാറിങ് എൺപത് ശതമാനത്തോളം പൂർത്തിയായി. ബാക്കിയുള്ള പ്രവൃത്തികൾ പുരോ​ഗമിക്കുകയാണ്. കിള്ളിപ്പാലം–-അട്ടക്കുളങ്ങര നാലുവരിപ്പാതയുടെ ഭാ​ഗമായി ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം ഓട നിർമാണംകൂടി ഉൾപ്പെടുത്തിയതിനാലാണ്‌ ടാറിങ്നീണ്ടുപോകുന്നത്. ഓടനിർമാണവും അതിവേ​ഗം പുരോ​ഗമിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!