Connect with us

Kerala

കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനം മാറ്റം വേണമെന്ന് സതീശൻ; മാറില്ലെന്ന്‌ സുധാകരൻ

Published

on

Share our post

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റുമായി ഒത്തുപോകാനാകില്ലെന്നും സ്ഥാനത്തുനിന്ന്‌ സുധാകരനെ മാറ്റണമെന്നുമുള്ള ആവശ്യവുമായി പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ. കഴിഞ്ഞദിവസം നടന്ന എഐസിസി യോഗത്തിനിടെയാണ്‌ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ട്‌ സതീശൻ ഇക്കാര്യമുന്നയിച്ചത്‌. മാറിക്കൊടുക്കില്ലെന്ന നിലപാടിലാണ്‌ സുധാകരൻ. മാറ്റാൻ കാരണമില്ലെന്ന നിലപാട്‌ ഹൈക്കമാൻഡും സ്വീകരിച്ചതോടെ സതീശന്റെ മോഹത്തിന്‌ തിരിച്ചടിയേറ്റു.

സുധാകരൻ വിജയിച്ചാലും നേരിയ വോട്ടിനാകും എന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ കണക്കുകൂട്ടിയത്‌. സംസ്ഥാനത്താകെയുണ്ടായ യു.ഡി.എഫ്‌ തരംഗത്തിൽ സുധാകരനും ഭൂരിപക്ഷമുണ്ടായത്‌ സതീശനെ വെട്ടിലാക്കി. സുധാകരൻ നേരിയ വോട്ടിന്‌ ജയിച്ചാലും മാറ്റാം എന്നാണ്‌ സതീശനും കൂട്ടരും കരുതിയത്‌. പ്രതീക്ഷയ്‌ക്ക്‌ വിരുദ്ധമായുള്ള സുധാകരന്റെ ജയമാണ്‌ ഹൈക്കമാൻഡിൽ സമ്മർദം ചെലുത്താൻ സതീശന്‌ പ്രേരണയായത്‌. സുധാകരനുമായി ഒത്തുപോകാൻ കഴിയുന്നില്ലെന്നാണ്‌ സതീശന്റെ അഭിപ്രായം. തന്നെ വെട്ടിലാക്കുന്ന നിലപാടുകളും പരസ്യമായ തെറിവിളിയുമടക്കമുള്ള കാര്യങ്ങൾ സതീശൻ ചൂണ്ടിക്കാട്ടുന്നു. ഇത്‌ മതിയായ കാരണമായി ഹൈക്കമാൻഡ്‌ കാണുന്നില്ല. കെ.സി. വേണുഗോപാലിന്റെ പിന്തുണ സുധാകരനുണ്ട്‌. മികച്ച വിജയമുണ്ടായിട്ടും മാറ്റാനാണ്‌ നീക്കമെങ്കിൽ സതീശനും മാറണമെന്ന അഭിപ്രായത്തിൽ സുധാകരൻ ഉറച്ചുനിൽക്കുകയാണ്‌.

സംഘടനാ പ്രശ്‌നങ്ങൾക്ക്‌ കാരണം താൻ മാത്രമാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നാണ്‌ സുധാകരൻ പറയുന്നത്‌. ഇരട്ടപദവി ചൂണ്ടിക്കാട്ടിയാണ്‌ മത്സരത്തിനില്ലെന്ന്‌ നേരത്തേ സുധാകരൻ പ്രഖ്യാപിച്ചിരുന്നത്‌. എന്നാൽ, ഇരുപദവിയും ഒരുമിച്ചുകൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടില്ലെന്നാണ്‌ ഇപ്പോൾ സുധാകരന്റെ ന്യായം. തെരഞ്ഞെടുപ്പ്‌ ഫലത്തിനുശേഷം ആദ്യമായി തിരുവനന്തപുരത്ത്‌ എത്തിയ സുധാകരന്‌ സ്വീകരണം ഏർപ്പെടുത്തിയിരുന്നു. 


Share our post

Kerala

അച്ചാറും നെയ്യും ബാഗില്‍ വേണ്ട’; യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് പുതിയ നിര്‍ദേശം

Published

on

Share our post

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വിമാനയാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. അച്ചാര്‍, നെയ്യ്, കൊപ്ര തുടങ്ങിയവ പദാര്‍ത്ഥങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇ-സിഗരറ്റുകള്‍, മസാലപ്പൊടികള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ടെന്ന് ഇന്ത്യന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

നെയ്യ്
എണ്ണമയമുള്ളതിനാല്‍ ക്യാബിന്‍ ലഗേജില്‍ നെയ്യ്, വെണ്ണ എന്നിവ കൊണ്ടുപോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെക്ക്ഡ് ഇന്‍ ലഗേജുകളില്‍ 5 കിലോഗ്രാം വരെ നെയ്യ് കൊണ്ടുപോകാന്‍ കഴിയുമെന്ന് ബിസിഎഎസ് അറിയിച്ചു.

അച്ചാറുകള്‍
മുളക് അച്ചാര്‍ ഒഴികെയുള്ള അച്ചാറുകള്‍ ചെക്ക് ഇന്‍ ലഗേജിലും കാരി ഓണ്‍ ലഗേജിലും കൊണ്ടുപോകാന്‍ കഴിയുമെന്ന് ബിസിഎഎസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ചെക്ക്-ഇന്‍ ലഗേജില്‍ അച്ചാറുകള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്.

മസാല പ്പൊടികള്‍
മസാലപ്പൊടികള്‍ ക്യാബിന്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല. എന്നാല്‍ ചെക്ക് ഇന്‍ ബാഗേജില്‍ അവ കൊണ്ടുപോകുന്നതിന് നിയന്ത്രണമില്ലെന്ന് ബിസിഎസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കൊപ്ര
ബിസിഎഎസ് 2022 മാര്‍ച്ചില്‍ വിമാനയാത്രയില്‍ കൊപ്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. യാത്രക്കാര്‍ തങ്ങളുടെ ചെക്ക് ഇന്‍ ബാഗേജുകളില്‍ കൊപ്ര ഉള്‍പ്പെടുത്തുന്നതിനും നിയന്ത്രണമുണ്ട്.

ഇ-സിഗരറ്റ്
വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ ചെക്ക് ഇന്‍ ബാഗിലോ, ക്യാരി ഓണ്‍ ബാഗിലോ ഇ-സിഗരറ്റുകള്‍ കൊണ്ടുപോകുന്നത് ബി.സി.എ.എസ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

2025 ഡിസംബറോടെ കാസര്‍കോട്-എറണാകുളം ആറുവരിപ്പാത തുറക്കും

Published

on

Share our post

മലപ്പുറം: ദേശീയപാത 66 -ന്റെ ബാക്കി പ്രവൃത്തികള്‍കൂടി പൂര്‍ത്തിയാക്കി 2025 ഡിസംബര്‍ മാസത്തോടെ കാസര്‍കോട് മുതല്‍ എറണാകുളം വരെ 45 മീറ്റര്‍ വീതിയുള്ള ആറുവരി ദേശീയപാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിര്‍മാണം അടുത്ത ഏപ്രിലോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ഒരു സ്ട്രച്ചിന്റെ പ്രവൃത്തിയും ഇതോടൊപ്പം തീരും.

കേരളത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഈ വലിയ പദ്ധതി 2026-ലെ പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പ്പിക്കാനാകും. ഇതോടൊപ്പം ഒരുപാട് കാലമായി വലിയ പ്രതിസന്ധിയില്‍ കിടന്നിരുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിന്റെ വികസനവും യാഥാര്‍ത്ഥ്യമാകും.

ദേശീയപാതയുടെ ഭാഗമായ 37 കിലോമീറ്റര്‍ നീളമുള്ള ഈ സ്ട്രച്ചിന്റെ 87 ശതമാനം ജോലികളും പൂര്‍ത്തിയായി. ഏപ്രില്‍ മാസത്തോടെ ഇതിന്റെ പ്രവൃത്തികളും പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ബുധനാഴ്ച വൈകീട്ട് മന്ത്രി സ്ഥലം സന്ദര്‍ശിച്ചു. സംസ്ഥാനത്തെ ദേശീയപാതയുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാരും ദേശീയപാത അതോറിറ്റിയും ഒരു മനസ്സും ഒരു ശരീരവുമായി ഒത്തൊരുമിച്ച് നിന്നാണ് പൂര്‍ത്തിയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ദേശീയപാതയുടെ വികസനം ഏറ്റവും വേഗത്തില്‍ നടക്കുന്നത് കേരളത്തിലാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇതിന്റെ അവലോകനം നടത്തുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുഴുവന്‍ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള അവലോകനവും നടക്കുന്നു. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലും കൃത്യമായ ഇടവേളകളില്‍ അവലോകനം നടക്കുന്നുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെകൂടി സാമ്പത്തിക സഹായത്തോടുകൂടിയാണ് ദേശീയപാത 66 യാഥാര്‍ത്ഥ്യമാകുന്നത്. ഈ ദേശീയപാതയുടെ സ്ഥലമെടുപ്പിനായി 5,600 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

അർധവാർഷിക പരീക്ഷ ഡിസംബർ ഒൻപത് മുതൽ

Published

on

Share our post

സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളിലെ അർധ വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഡിസംബർ ഒൻപത് മുതൽ ആരംഭിക്കും.യു. പി, ഹൈസ്കൂൾ പരീക്ഷകൾ 11നും എൽ.പി വിഭാഗം പരീക്ഷ ഡിസംബർ 13നും ആരംഭിക്കും. അർധവാർഷിക പരീക്ഷകൾ 19ന് അവസാനിക്കും. ക്രിസ്തുമസ് അവധിക്കായി 20ന് സ്കൂളുകൾ അടക്കും.


Share our post
Continue Reading

Kerala3 mins ago

അച്ചാറും നെയ്യും ബാഗില്‍ വേണ്ട’; യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് പുതിയ നിര്‍ദേശം

Kerala26 mins ago

2025 ഡിസംബറോടെ കാസര്‍കോട്-എറണാകുളം ആറുവരിപ്പാത തുറക്കും

Kerala51 mins ago

അർധവാർഷിക പരീക്ഷ ഡിസംബർ ഒൻപത് മുതൽ

Kerala1 hour ago

പെന്‍ഷനിലെ കയ്യിട്ടുവാരല്‍: തുക പലിശ സഹിതം തിരിച്ചുപിടിക്കും

Kerala1 hour ago

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 3283 കോടി രൂപ കൂടി അനുവദിച്ചു

KOOTHUPARAMBA2 hours ago

കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ ബസ് മിന്നൽ പണിമുടക്ക്

Kerala2 hours ago

മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ

Kerala2 hours ago

മദ്യലഹരിയില്‍ ഡ്രൈവിംഗ് വേണ്ട, ‘മുട്ടന്‍ പണി’ കിട്ടും; മുന്നറിയിപ്പുമായി കേരള പൊലീസ്

MATTANNOOR3 hours ago

കണ്ണൂരിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റിന് 15 ശതമാനം ഇളവ്

health3 hours ago

ഉറങ്ങാനും ഉണരാനും സമയക്രമം പാലിക്കാത്തവരാണോ? കാത്തിരിക്കുന്നത് സ്‌ട്രോക്കും ഹൃദയാഘാതാവും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!