ലോക കേരള സഭയിൽ ഇറ്റലിയുടെ ശബ്ദമാകാൻ ഇരിട്ടിക്കാരനും

ഇരിട്ടി: 13-ന് തുടങ്ങുന്ന ലോക കേരള സഭയുടെ നാലാമത്തെ പതിപ്പിൽ ഇറ്റലിയിൽ നിന്നും പ്രതിനിധിയായി എത്തുന്നത് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ സ്വദേശി എബിൻ ഏബ്രഹാം പാരിക്കാപ്പള്ളിയും. ഇറ്റലിയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ എബിൻ ഇറ്റലിയിലെ മലയാളി സംഘടനകളുടെ സജീവ പ്രവർത്തകനൻ കൂടിയാണ്. പ്രവാസി കേരള കോൺഗ്രസ് ഇറ്റലിയുടെ സ്ഥാപകനും നിലവിലെ രക്ഷാധികാരിയുമാണ് എബിൻ.ദീർഘകാലമായി ഇറ്റലിയിൽ ടൂറിസം മേഖലയിൽ പ്രവർത്തിച്ചുവരുന്ന എബിൻ കേരളത്തിലെയും ഇന്ത്യയിലെയും വി.ഐ.പികൾ ഉൾപ്പെടെ എല്ലാവർക്കും സുപരിചിതനാണ്. ഇറ്റലിയിൽ കുടുംബസമേതം താമസിച്ചുവരുന്ന ഇദ്ദേഹം കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ പാരിക്കാപ്പള്ളിൽ അബ്രാഹം-ചിന്നമ്മ ദബതികളുടെ മകനാണ്. ലോക കേരള സഭയിൽ ഇറ്റലിയുടെ ഇറ്റിലിയിലെ മലയാളികൾക്ക് ഇടയിൽ സുപരിചിതനായ എബിനെ പ്രതിനിധിയായ തെരഞ്ഞെടുത്തതിന്റെ ആവേശത്തിലാണ് നാട്ടുകാരും ഇറ്റലിയിലെ പ്രവാസി മലയാളികളും.