കൊയിലാണ്ടിക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് കതിരൂർ സ്വദേശിനി മരിച്ചു

കോളയാട്: എടവണ്ണ – കൊയിലാണ്ടി ദേശീയ പാതയിൽ മുക്കം നെല്ലിക്കാപറമ്പിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന കതിരൂർ സ്വദേശിനി മയമൂനയാണ് (38) മരിച്ചത്. കാറിലുണ്ടായിരുന്ന നാലുപേരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. കോളയാട് ചോല സ്വദേശി അഷ്ക്കറാണ് മയമൂനയുടെ ഭർത്താവ്. അൻസില, അമാന, ആശിക്ക എന്നിവർ മക്കളാണ്.