ബാങ്കുകളിൽ 9,995 അവസരം; ഇപ്പോൾ അപേക്ഷിക്കാം

Share our post

പൊതുമേഖല ബാങ്കുകളിൽ ഉൾപ്പെടെ 9,995 ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓഫീസർ (ഗ്രൂപ്പ് എ), ഓഫീസ് അസിസ്റ്റന്റ് മൾട്ടി പർപ്പസ് (ഗ്രൂപ്പ് ബി) തസ്തികകളിലാണ് നിയമനം. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള വിവിധ റീജനൽ ബാങ്കുകളിലെ ക്ലാർക്ക്, ഓഫീസർ തസ്തികകളിൽ അവസരം ലഭിക്കും. 5,585 ഒഴിവുകൾ ക്ലറിക്കൽ തസ്തികയിലാണ്. ഐ.ബി.പി.എസിൻ്റെ ഓൺലൈൻ പരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാണ് പ്രാഥമിക തിരഞ്ഞെടുപ്പ്. ഇതിൽ യോഗ്യത നേടുന്നവർക്ക് കോമൺ ഇന്റർവ്യൂ ഉണ്ടാകും.

പൊതുപരീക്ഷ, ഇന്റർവ്യു എന്നിവയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്മെന്റ് തുടങ്ങി ഒരു വർഷം ഈ വിജ്‌ഞാപന പ്രകാരം നിയമനങ്ങൾക്ക് അവസരമുണ്ട്. ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരമുണ്ട്. വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ www.ibps.in ൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!