Kerala
ടോൾ പ്ലാസകൾക്ക് പകരം സാറ്റലൈറ്റുകൾ ഇനി പണം പിരിക്കും; പണം ലാഭം, സമയവും

തിരുവന്തപുരം:നിലവിലുള്ള ടോൾ സമ്പ്രദായം അവസാനിപ്പിച്ച് രാജ്യത്ത് ഉപഗ്രഹ അധിഷ്ഠിത ടോൾ പിരിവ് സംവിധാനം കേന്ദ്രം ഏർപ്പെടുത്താൻ പോകുകയാണെന്ന് അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയത്. ഇപ്പോഴിതാ, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ( ജിഎൻഎസ്എസ് ) വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നൂതന കമ്പനികളിൽ നിന്ന് ആഗോള താൽപ്പര്യപത്രം (ഇഒഐ) ക്ഷണിച്ചിരിക്കുകയാണ് ദേശീയപതാ അതോറിറ്റി.
ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നാഷണൽ ഹൈവേ ഉപയോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത ടോളിംഗ് അനുഭവം നൽകുന്നതിനും ടോൾ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
നിലവിലുള്ള ഫാസ്ടാഗ് ഇക്കോസിസ്റ്റത്തിൽ ജി.എൻ.എസ്എസ് അധിഷ്ഠിത ഇടിസി സിസ്റ്റം സമന്വയിപ്പിക്കുന്നതാണ് ദേശീയപാതാ അതോറിറ്റിയുടെ പദ്ധതി. തുടക്കത്തിൽ, ഒരേസമയം പ്രവർത്തിക്കുന്ന ഒരു ഹൈബ്രിഡ് മോഡൽ ഉപയോഗിക്കും. ഫാസ്ടാഗിനൊപ്പം പുതിയ ജി.എൻ.എസ്എസ് സംവിധാനവും ടോൾ പ്ലാസകളിൽ ലഭ്യമാകും. ഭാവിയിൽ ടോൾ പ്ലാസകളിലെ എല്ലാ പാതകളും ജി.എൻ.എസ്എസ് പാതകളാക്കി മാറ്റും. ഇത് ഇന്ത്യൻ ഹൈവേകളിലെ ടോൾ പിരിവിൻ്റെ കാര്യക്ഷമതയും സൗകര്യവും വർദ്ധിപ്പിക്കും.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Kerala
ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്