സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടി

തിരുവന്തപുരം :സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തുക കൂട്ടാൻ സർക്കാർ തീരുമാനിച്ചു. നിലവിലെ സ്ലാബ് സംവിധാനം മാറ്റി, പ്രൈമറിക്കും യു പിക്കും പ്രത്യേകം തുക നൽകുമെന്ന് വ്യക്തമാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
പ്രൈമറി തലത്തിൽ ഒരു കുട്ടിക്ക് ആറ് രൂപ വീതവും യു പിയിൽ ഒരു കുട്ടിക്ക് 8.17 രൂപ വീതവുമാണ് ഉച്ചഭക്ഷണ ചെലവായി നൽകുക.