Kerala
വയനാട്ടിലെ റാഗിംഗ് പരാതി: വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി റാഗിംഗിനും മർദ്ദനും വിധേയനായ പരാതിയിൽ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ – അക്കാഡമിക്സ് എ. അബൂബക്കറിനെ മന്ത്രി ചുമതലപ്പെടുത്തി.
വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദർശിക്കാനും മർദ്ദനമേറ്റകുട്ടിയേയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദേശം നൽകി. വയനാട് എസ്‍പിയുമായി മന്ത്രി ഫോണിൽ ആശയവിനിമയം നടത്തി. വിദ്യാർത്ഥിയുടെ അമ്മയെയും സ്കൂൾ പി.ടി.എ പ്രസിഡന്റിനെയും മന്ത്രി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. റാഗിംഗ് ഒരു കാരണവശാലും ക്യാമ്പസിൽ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Kerala
മലപ്പുറത്തെ വീട്ടിൽ സിറാജുദ്ദീനുമായി തെളിവെടുപ്പ്; പ്രസവത്തിന് സഹായം നൽകിയവരിലേക്കും അന്വേഷണം, റിമാൻ്റിൽ

മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ മരിച്ച യുവതിയുടെ ഭർത്താവ് സിറാജുദ്ദീനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുക്കുന്നു. മലപ്പുറം പൊലീസ് ആണ് സിറാജുദ്ദീനുമായി തെളിവെടുപ്പ് നടത്തുന്നത്. എവിടെ വെച്ചാണ് സംഭവമുണ്ടായത്, എന്തൊക്കെയാണ് അവിടെ സംഭവിച്ചതെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിയുന്നത്. കൂടാതെ തെളിവു നശിപ്പിക്കാൻ വീടിൻ്റെ ഭാഗത്ത് കുഴി കുഴിച്ചതും സിറാജുദ്ദീൻ കാണിച്ചുകൊടുത്തു. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ സിറാജുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്.
നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. മലപ്പുറം പൊലീസാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്. ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും ചുമത്തിയാണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീൻ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
ഇതിനിടെ തെറ്റിദ്ധരിപ്പിച്ചാണ് മൃതദേഹം കൊണ്ടുപോകാൻ സിറാജുദ്ദീൻ ആംബുലൻസ് വിളിച്ചുവരുത്തിയതെന്ന് ആബുലൻസ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. സിറാജുദ്ദീൻ ഉള്‍പ്പെട്ട നവ മാധ്യമ കൂട്ടായ്മയെക്കുറിച്ചും വീട്ടിലെ പ്രസവത്തിന് സഹായം ചെയ്തവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Kerala
വീട്ടിലെ പ്രസവം സോഷ്യൽ മീഡിയ വഴി പ്രോത്സാഹിപ്പിച്ചാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

വീട്ടിലെ പ്രസവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു സംസ്ഥാനത്ത് പ്രതിവർഷം 400ഓളം പ്രസവങ്ങൾ വീട്ടിൽ വെച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേകലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട് .ഇതിന്റെ കാര്യകാരണങ്ങളെ കുറിച്ച് വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി പറഞ്ഞു.
Kerala
മകളെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശങ്കരനാരായണന് അന്തരിച്ചു

മലപ്പുറം: മകളെ ബലാത്സംഗം ചെയ്തു കൊന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയ മഞ്ചേരി സ്വദേശി ശങ്കരനാരായണന്(75) മരിച്ചു. വാര്ധക്യസഹജമായ അസുഖത്തെ തുടര്ന്ന് മഞ്ചേരിയിലെ വീട്ടില്വച്ചായിരുന്നു മരണം. 2001ലായിരുന്നു ശങ്കരനാരായണന്റെ പതിമൂന്നുകാരിയായ മകള് കൃഷ്ണപ്രിയയെ അയല്വാസി ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. പിന്നീട് 2002ല്‍ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള് ശങ്കനാരായണനും മറ്റ് രണ്ട് പേരും ചേര്ന്ന് ഇയാളെ കൊലപ്പെടുത്തി. ശേഷം ഇവര് പോലീസില് കീഴടങ്ങി. കേസില് മൂന്ന് പേരെയും മഞ്ചേരി സെഷന്സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. എന്നാല് തെളിവുകളുടെ അഭാവത്തില് ഹൈക്കോടതി ഇവരെ വെറുതേ വിടുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്