വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

നെടുമ്പാശേരി : അങ്കമാലിയില്‍ വീടിന് തീപിടിച്ച് നാല് മരണം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ബിനീഷ്, ഭാര്യ അനു, മക്കളായ ജസ്മിന്‍, ജോസ്ന എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ വീടിൻ്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം. വീട്ടില്‍ തീപടരുന്നത് കണ്ട് ജനക്കൂട്ടം ഓടിയെത്തുകയായിരുന്നു. തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവര്‍ വെന്തുമരിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.