പ്ലസ്ടു വിദ്യാര്‍ഥികളുടെ മരണം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും പിഴയും

മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായിരുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. അശ്രദ്ധമായി വാഹനമോടിച്ചതിന് ആറു മാസം സാധാരണ തടവും അനുഭവിക്കണം. വണ്ണപ്പുറം കാനാട്ട് വീട്ടില്‍ കെ.വി. ബിബിന്‍ കുമാറിനെയാണ് മൂവാറ്റുപുഴ അഡീഷണല്‍ ജില്ല ആന്‍ഡ് സെഷന്‍സ് ജഡ്ജി ടോമി വര്‍ഗീസ് ശിക്ഷിച്ചത്. പിഴത്തുക കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തുല്യമായി നല്‍കണം.