കെ.എസ്.ആർ.ടി.സി ബസിൽ യുവാവ് തളർന്നുവീണ് മരിച്ചു

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസില്‍ തളര്‍ന്നുവീണ യുവാവ് മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ഇരുമ്പിടം കണ്ടിയില്‍ വിജിത്ത് (36) ആണ് മരിച്ചത്. ബെംഗളൂരുവില്‍ എസ്.ബി.ഐ ലീഗല്‍ അഡ്വൈസറായ വിജിത്ത് കെ.എസ്.ആർ.ടി.സി ഗരുഡ ബസില്‍ നാട്ടിലേക്ക് വരുന്നതിനിടെ താമരശ്ശേരി ഭാഗത്ത് എത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ബസില്‍തന്നെ താമരശേരി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് 108 ആമ്പുലന്‍സില്‍ ഡോക്ടറുടെയും നേഴ്‌സിന്റെയും സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.