കൊട്ടിയൂരിൽ നാളെ തിരുവാതിര ചതുശ്ശതം

Share our post

കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന വ്യാഴാഴ്ച നടന്നു. ഇനി ചതുശ്ശതങ്ങൾ ആരംഭിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാസദ്യയും നടത്തി. മണിത്തറയിലെ സ്വയംഭൂവിൽ പാലമൃത് അഭിഷേകം നടത്തി. സന്ധ്യയ്ക്കാണ് പാലമൃത് അഭിഷേകം നടത്തിയത്. കളഭാഭിഷേകും നടത്തി. രോഹിണി ആരാധനാനാളിൽ നടക്കാറുളള ആലിംഗന പുഷ്പാഞ്ജലി ഇത്തവണ ഉണ്ടായില്ല. ചതുശ്ശതങ്ങളിൽ ആദ്യത്തെതായ തിരുവാതിര ചതുശ്ശതവും തൃക്കൂർ അരിയളവും ശനിയാഴ്ച നടക്കും. ഒൻപതിന് പുണർതം ചതുശ്ശതവും 11-ന് ആയില്യം ചതുശ്ശതവും 16-ന് അത്തം ചതുശ്ശതവും നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!