Kerala
തൃശൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി, ഒരാൾ കസ്റ്റഡിയിൽ
തൃശൂർ: തൃശൂരിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ c2, c4 കോച്ചുകളുടെ ചില്ല് പൊട്ടിപ്പോയി. രാവിലെ 9.25 നാണ് സംഭവം. അതേസമയം, സംഭവത്തിൽ പ്രതിയെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആർ.പി.എഫ് അറിയിച്ചു. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
Kerala
14കാരി പ്രസവിച്ച സംഭവം;എട്ടാം ക്ലാസുകാരനെതിരെ കേസ്
ഇടുക്കി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്സോ ചുമത്തി കേസെടുക്കും. തുടർന്ന് നടപടികൾ പൂർത്തിയാക്കി ജ്യുവനൈൽ ഹോമിലേയ്ക്കും മാറ്റും. ഹൈറേഞ്ച് മേഖലയിലെ ആസ്പത്രിയിലാണ് 14 കാരിയായ വിദ്യാർത്ഥിനി ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പൊലീസ് വിശദമാക്കിയത്.
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈൽഡ് ലൈനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
നിർമാണത്തൊഴിലാളി ക്ഷേമ ബോർഡ് ധനസഹായം ഇന്നുമുതൽ
കേരള കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായവർക്ക് മാർച്ച് 31 വരെയുള്ള ചികിത്സ, വിവാഹം, പ്രസവം, വിദ്യാഭ്യാസം, മരണാനന്തര ചെലവ് തുടങ്ങിയ ധനസഹായങ്ങൾ ഇന്നു മുതൽ വിതരണം ചെയ്യും. പെൻഷൻകാർക്ക് അംശദായ റീഫണ്ട്, മരണാനന്തര ചെലവ് തുടങ്ങിയ ആനുകൂല്യങ്ങളും ഇന്നു മുതൽ നൽകും.
Kerala
സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി നാലുവരെ
സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. തുടര്‍ന്ന് ഫെബ്രുവരിയിലെ റേഷന്‍ വിതരണം ആറ് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ മാത്രം 2,51,795 കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപറ്റിയിട്ടുണ്ട്. അതേസമയം, ഇന്ന് 2,23,048 കാര്‍ഡ് ഉടമകളും റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് ദിവസമായി വാതില്‍പ്പടി വിതരണം സുഗമമായി നടന്നു വരികയാണ്. അതിനാല്‍ ജനുവരിയിലെ റേഷന്‍ കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും ഫെബ്രുവരി നാലിന് മുമ്പായി റേഷന്‍ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
റേഷന്‍ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി കോമ്പനിനേഷന്‍ ബില്ലിങ് ഫെബ്രുവരിയിലും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു