Connect with us

Kerala

‘സുരക്ഷിതമായ ഭക്ഷണം നമ്മുടെ അവകാശമാണ്’; ഇന്ന് ലോക ഭക്ഷ്യദിനം

Published

on

Share our post

കൊച്ചി: ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് പ്രതിദിനം ശരാശരി ഒരുലക്ഷത്തി അറുപതിനായിരം ആളുകള്‍ രോഗികളാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ സുരക്ഷിതമായ ഭക്ഷണം നമ്മുടെ എല്ലാം അവകാശമാണെന്ന് ഈ ദിവസം ഓര്‍മിപ്പിക്കുന്നു.

ഷവര്‍മ, കുഴിമന്തി, അല്‍ഫാം, ബിരിയാണി എന്നിങ്ങനെ മലയാളിയുടെ മാറിയ ഭക്ഷണശീലത്തില്‍ ഇടം നേടിയ വിഭവങ്ങള്‍ ഭക്ഷ്യവിഷബാധയുണ്ടാക്കുന്നതും മരണം വരെ സംഭവിക്കുന്നതും ഇന്ന് പതിവ് വാര്‍ത്തകളാണ്. ഏറ്റവുമൊടുവില്‍ പെരിഞ്ഞനത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ച് വീട്ടമ്മ മരിച്ച സംഭവത്തിലും വില്ലനായത് ഭക്ഷ്യവിഷബാധയാണ്. ഈറ്റിങ് ഔട്ട് സംസ്‌കാരം വ്യാപകമായതോടെയാണ് ഭക്ഷ്യവിഷബാധ കേസുകള്‍ കേരളത്തിലുള്‍പ്പെടെ ഗണ്യമായി വര്‍ധിച്ചത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വരെ ഭക്ഷ്യവിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്ത് വിളമ്പുന്ന ഭക്ഷണ സാധനങ്ങളിലും അണുവിമുക്തമായ ഇടങ്ങളില്‍ സൂക്ഷിക്കാത്ത ആഹാരപദാര്‍ഥങ്ങളിലുമാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായ രോഗാണുക്കള്‍ കടന്നുകൂടുന്നത്. ബാക്ടീരിയകള്‍, വൈറസുകള്‍, പരാദങ്ങള്‍ തുടങ്ങിയ സൂക്ഷ്മജീവികളൊക്കെ ആഹാരത്തിലെ അണുബാധയ്ക്ക് കാരണമാകാം. ഭക്ഷണത്തില്‍ രാസവസ്തുക്കള്‍ കലരുന്നതും ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കാറുണ്ട്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. മാംസാഹാരം കഴിച്ചുണ്ടാകുന്ന ഭക്ഷ്യ വിഷബാധ കേസുകളും കുറവല്ല.

ഫാസ്റ്റ് ഫുഡ് ഭക്ഷണത്തോടുള്ള അമിത പ്രതിപത്തിയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങളും ബഹുരാഷ്ട്ര ബ്രാന്‍ഡുകളുടെ സ്വാധീനവുമൊക്കെ ഇറച്ചി ഉപഭോഗം കൂട്ടിയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാംസം വാങ്ങുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴുമൊക്കെ ആവശ്യമായ കരുതല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഭക്ഷണമാണ് കഴിക്കുന്നതെന്ന് സ്വയം ഉറപ്പുവരുത്തുക.


Share our post

Kerala

വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി

Published

on

Share our post

വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി. ജനവാസമേഖലയോട് ചേര്‍ന്നുള്ള നെല്ലിമുണ്ടയിലെ തേയിലത്തോട്ടത്തിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ ആഴ്ച ഇതേ തേയിലത്തോട്ടത്തിന്റെ മറുവശത്ത് മറ്റൊരു പുലിയെ കെണിവച്ച് പിടിച്ചിരുന്നു. എന്നാല്‍ കെണിയില്‍ മുന്‍കാലുകള്‍ പെട്ടനിലയിലായതിനാല്‍ പിന്നീട് മയക്കുവെടി വച്ച് വല ഉപയോഗിച്ചായിരുന്നു പുലിയെ പിടികൂടിയത്. ആളുകളെ ആക്രമിച്ചതായി വിവരമില്ലെങ്കിലും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനാല്‍ ഭീതിയിലാണ് പ്രദേശവാസികള്‍.


Share our post
Continue Reading

Kerala

പുതിയ തരം തട്ടിപ്പ്, ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ​ഗിഫ്റ്റ് ബോക്സ്; കേരള പൊലീസ് അറിയിപ്പ്

Published

on

Share our post

ഓൺലൈൻ ഗെയിമി​ഗിന്റെ പേരിൽ പുതിയതരം തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഗെയിം കളിക്കാൻ വേണ്ടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് ഗെയിം സൈറ്റിൽ കയറാൻ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് രീതി.ലിങ്കിൽ കയറുമ്പോൾ ഗിഫ്‌റ്റ് ബോക്സ് ലഭിക്കുകയും അതിൽ നിന്നു ഗോൾഡൻ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫർ വിലയിൽ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടർന്ന് പണം കൊടുത്ത്‌ ഗിഫ്‌റ്റ് വാങ്ങിക്കഴിയുമ്പോൾ നല്ലൊരു ലാഭത്തിൽ തന്നെ ആ സൈറ്റിൽ വിൽക്കാൻ തട്ടിപ്പുകാർ സഹായിക്കുന്നു.കിട്ടിയ ലാഭ കണക്കുകൾ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങാൻ പണം നൽകി കഴിയുമ്പോൾ വിൽക്കാൻ ആളെ കിട്ടാതെ ആകുന്നു.

പണം തിരിച്ചു കിട്ടാതെ ആകുമ്പോൾ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.


Share our post
Continue Reading

Kerala

എയര്‍ടെലിന് പിന്നാലെ ജിയോയും മസ്‌കിന്റെ സ്റ്റാര്‍ ലിങ്കുമായി കൈകോര്‍ത്തു

Published

on

Share our post

മുംബൈ : രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നടപ്പാക്കാന്‍ എയര്‍ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറില്‍ ഒപ്പുവെച്ചു.ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ് എക്സുമായി കരാര്‍ ഒപ്പുവെച്ചതായി ഭാരതി എയര്‍ടെല്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് ജിയോയുടെയും പ്രഖ്യാപനം.ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും സ്റ്റാര്‍ലിങ്ക് സൊല്യൂഷൻ ലഭ്യമാക്കും. അതേസമയം, സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാൻ സ്പെയ്സ് എക്സിന് ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്.വിവിധ നിയന്ത്രണ ഏജന്‍സികളുടെ അനുമതി ലഭ്യമായിട്ടില്ല. അനുമതികള്‍ ലഭിച്ച ശേഷമേ എയര്‍ടെല്ലിന്റെയും ജിയോയുടെയും കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.


Share our post
Continue Reading

Trending

error: Content is protected !!