സ്ഥലം മാറ്റം അനിശ്ചിതത്വം:എണ്ണായിരം അധ്യാപകര്‍ക്ക് ശമ്പളമില്ല

Share our post

തിരുവനന്തപുരം: സ്ഥലംമാറ്റത്തിലെ അനിശ്ചിതത്വം തുടരുന്നതിനാല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഭൂരിപക്ഷം അധ്യാപകര്‍ക്കും ശമ്പളം മുടങ്ങി. 13,500 അധ്യാപകരില്‍ 8057 പേരാണ് സ്ഥലംമാറ്റ പട്ടികയിലുള്ളവര്‍. ഹൈക്കോടതിവിധി കാത്തിരിക്കുന്നതിനാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ ഇതുവരെ പട്ടിക പുതുക്കിയിട്ടില്ല. ഇതോടെ, സ്ഥലംമാറ്റപ്പട്ടികയിലുള്ള എണ്ണായിരത്തിലേറെ അധ്യാപകര്‍ക്ക് ഈ മാസം ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല.

സ്ഥലംമാറ്റം ലഭിച്ചവര്‍ക്കുപുറമേ, ഒരു സ്‌കൂളിലും ചേരാനാവാത്ത 389 അധ്യാപകരുണ്ട്. ഇവരടക്കമുള്ളവര്‍ക്ക് ശമ്പളം മുടങ്ങി. ഔദ്യോഗികമായി ഹാജരില്ലാത്തതിനാല്‍ സര്‍വീസ് ബ്രേയ്?ക്കിന്റെ ഭീഷണിയുമുണ്ട്. ഇതിനിടെ, ഹൈക്കോടതിയിലുള്ള ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്കു മാറ്റി. വിഷയത്തില്‍ ചൊവ്വാഴ്ച സമരത്തിനിറങ്ങാന്‍ പ്രതിപക്ഷസംഘടനയായ എച്ച്.എസ്.എസ്.ടി.എ. തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!