നീറ്റ് മെഡിക്കൽ പ്രവേശനം: സൗജന്യ കൗൺസിലിംഗ് ഒൻപതിന്

കണ്ണൂർ : നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് റാങ്ക്, സ്കോർ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവേശന സാധ്യതകൾ മനസ്സിലാക്കുന്നതിന് വേണ്ടി സൗജന്യ വ്യക്തിഗത കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. ജൂൺ ഒൻപതിന് രാവിലെ പത്തിന് കണ്ണൂർ താണയിലെ കെ.പി.കെ കരിയർ കൗൺസിലിംഗ് സെൻ്ററിൽ നീറ്റ് കൗൺസിലിംഗ് എക്സ്പേർട്ട് റമീസ് പാറാൽ വ്യക്തിഗത കൗൺസലിംഗിന് നേതൃത്വം നൽകും.
അഖിലേന്ത്യാ ക്വാട്ട, സ്റ്റേറ്റ് ക്വാട്ട, എയിംസ്, ജിപ്മെർ, ഇ.എസ്.ഐ ക്വാട്ട, ഡീംഡ്, എൻ.ആർ.ഐ ക്വാട്ട, എ.എഫ്.എം.സി, മിലിറ്ററി നഴ്സിംഗ്, കേരള, കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി സ്റേറ്റ് കൗൺസലിംഗ് തുടങ്ങിയവയിലെ പ്രവേശന സാധ്യതകൾ സംബന്ധിച്ച വിദ്യാർത്ഥികളുടെ സംശയങ്ങൾ ദുരീകരിക്കാം. താല്പര്യമുള്ളവർ താഴെ നമ്പറിൽ വാട്ട്സ്അപ്പ് ചെയ്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9895130842.