പേരാവൂരിൽ മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനവും ശില്പശാലയും

പേരാവൂർ: മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനവും ശില്പശാലയും പഞ്ചായത്തിൽ നടന്നു.പ്രസിഡന്റ് പി .പി .വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ലത കാണി പദ്ധതിയും നിഷാദ് മണത്തണ തോടുകളുടെ അവസ്ഥയും വിശദീകരിച്ചു. റീന മനോഹരൻ, എം ഷൈലജ,പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, പി .പി .സിനി, കെ .കീർത്തന, പി .ശിശിര തുടങ്ങിയവർ സംസാരിച്ചു.